മുന്‍വൈരാഗ്യം മൂലം ആക്രമണം; പ്രതിക്ക് നാല് വര്‍ഷം കഠിനതടവും പിഴയും

399

ഇരിങ്ങാലക്കുട: മകനെ തല്ലിയ വിരോധത്തില്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും കോടതി ശിക്ഷിച്ചു. പടിഞ്ഞാറെ വെമ്പല്ലൂര്‍ ഓല്ലാശ്ശേരി ഗോപാലന്‍ (67)നെയാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി കഠിനതടവിനും പിഴയൊടുക്കാനും ശിക്ഷിച്ച് ഉത്തരവിട്ടത്. 2014 ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. തെക്കൂടന്‍ ബസാറിലുള്ള കള്ളുഷാപ്പില്‍ വെച്ചാണ് പടിഞ്ഞാറെ വെമ്പല്ലൂര്‍ പറപറമ്പില്‍ നാരായണന്റെ മകന്‍ നന്ദകുമാര്‍ എന്ന നന്ദു (26)നെ ഇയാള്‍ ആക്രമിച്ചത്. കൊടുങ്ങല്ലൂര്‍ എസ്.ഐ.യായിരുന്ന കെ.ജെ. പീറ്ററിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 10 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി,അഡ്വക്കേറ്റുകളായ ജിഷ ജോബി,സി ജി ശിശിര്‍,അല്‍ജോ പി ആന്റണി എന്നിവര്‍ ഹാജരായി.

Advertisement