കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എ.ഐ.വൈ.എഫ് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

469

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ 2 കോടി തൊഴില്‍ വാഗ്ദാന ലംഘനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറമ്പില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി രമേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി പി ഐ മണ്ഡലം അസിസ്റ്റന്റ് .സെക്രട്ടറി ഉദയപ്രകാശ്, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു ശങ്കര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. എ ഐ വൈ എഫ് ജില്ലാ കമ്മിററി അംഗം സുധീര്‍ദാസ് സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ആര്‍ മണി നന്ദി പറഞ്ഞു.

Advertisement