തട്ടിപ്പുവീരന്‍ ഗുലുമാല്‍ മിലന്‍ ഇരിങ്ങാലക്കുട പോലിസ് പിടിയില്‍.

2452

ഇരിങ്ങാലക്കുട : വിവിധ ആളുകളില്‍ നിന്നും അരകോടിയോളം രൂപ തട്ടിയെടുത്ത കേസ്സില്‍ ‘ ഗുലുമാല്‍ മിലന്‍ ‘ എന്നറിയപ്പെടുന്ന മിലന്‍ 33 വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാര്‍, എസ് ഐ കെ എസ് സുശാന്ത് എന്നിവര്‍ അറസ്റ്റു ചെയ്തു.പട്ടേപ്പാടം സ്വദേശി പള്ളായി പീടികയില്‍ ഷംനാദിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.വെള്ളാങ്ങല്ലൂരില്‍ മെബൈല്‍ഷോപ്പ് നടത്തുന്ന ഷംനാദിനോട് വിദേശത്തു നിന്ന് വിലകൂടിയ വിദേശ നിര്‍മ്മിതമായ കമ്പ്യൂട്ടറും, അനുബന്ധ ഉപകരണങ്ങളും, മറ്റ് ഇലട്രോണിക്ക് ഉല്പനങ്ങളും ഇറക്കുമതി ചെയ്തു തരാമെന്നും, തനിക്ക് ബാഗ്ലൂരിലും,കോയമ്പത്തൂരിലും, ഡല്‍ഹിയിലും , ചെന്നൈയിലും വിദ്ദേശ ഇലട്രോണിക്ക് ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനി സ്വന്തമായി ഉണ്ടെന്നും ,ഈ കമ്പനിയില്‍ പങ്കാളിത്തം തരാമെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്.സമാന രീതിയില്‍ തട്ടിപ്പിനിരയാവര്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് പോലീസില്‍ പരാതി ഉടന്‍ നല്‍കേണ്ടതാണെന്ന് എസ് ഐ സുശാന്ത് പറഞ്ഞു.പ്രതി ഗുലുമാല്‍ മിലന്‍ പിടിയിലായതറിഞ്ഞ് തൃപ്രയാര്‍ , വാടാനപ്പിള്ളി, തളിക്കുളം , ചാവക്കാട് എന്നീ സ്ഥലങ്ങളില്‍ നിന്നും സമാന രീതിയില്‍ ലക്ഷങ്ങള്‍ തട്ടയെടുത്തതായി പുതിയ പരാതിക്കാര്‍ ഇരിങ്ങാലക്കുട പോലിസ് പരാതിയുമായി വന്നിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പതമായി പരാതി ഉണ്ടായത്. തുടര്‍ന്ന് നടത്തിയ അന്യേഷണത്തില്‍ പ്രതി തൃശ്ശൂര്‍ ജില്ലയിലെ വിയ്യൂര്‍, മണ്ണുത്തി തുടങ്ങിയ സ്റ്റേഷനുകളില്‍ തട്ടിപ്പു കേസ്സുകളില്‍ പെട്ടിട്ടുള്ളതായി മനസ്സിലായത് . 2014ല്‍ വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ 10 ലക്ഷം രുപ സമാന രീതിയില്‍ തട്ടിപ്പു കേസ്സില്‍ പെട്ട് ഒരു മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കേസ്സില്‍ ഇയാള്‍ ജാമ്യത്തിലാണ്.തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമാണ് ഉപയോഗിക്കുന്നതെന്ന് പ്രതി പറഞ്ഞു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്യേഷിക്കുന്നതിന് ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്തത്തില്‍ രൂപീകരിച്ച പ്രത്യേക അന്യേഷണ സംഘത്തില്‍ എ എസ് ഐ മാരായ അനീഷ് കുമാര്‍, സിജുമോന്‍, സീനിയര്‍ സി പി ഓമാരായ സുജിത്ത് കുമാര്‍, മുരുകേഷ് കടവത്ത്,സി പി ഓമാരായ രാഗേഷ് പി ആര്‍, സുനില്‍ ടി എസ്. എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement