ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൊട്ടിലാക്കല്‍ പറമ്പില്‍ കുളം വൃത്തിയാക്കല്‍ ആരംഭിച്ചു.ക്ഷേത്ര വെടിപ്പുരക്ക് പുറകിലുള്ള മാലിന്യം കുന്നുകൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളമമാണ് ദേവസ്വം അധികൃതര്‍ വൃത്തിയാക്കി വീണ്ടെടുക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 8.30 തോടെ ജെ സി ബി ഉപയോഗിച്ച് കുളം വൃത്തിയാക്കല്‍ ആരംഭിച്ചു.കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നേദ്യങ്ങള്‍ക്ക് ആവശ്യമായുള്ള വാഴയും മറ്റ് പച്ചക്കറികളും കെട്ടിലായ്ക്കല്‍ പറമ്പില്‍കൃഷി ചെയ്ത് നിര്‍മ്മിക്കുന്ന പ്രവര്‍ത്തിയ്ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.ഇതിലേയ്ക്കുള്ള ജലസേചനത്തിനായാണ് കുളം പുനര്‍നിര്‍മ്മിക്കുന്നത്.കാലങ്ങളായി മാലിന്യം മൂടി ഭൂരിഭാഗവും നികന്നുപോയ ഈ കുളം വൃത്തിയാക്കി കെട്ടി സംരക്ഷിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു.കുളങ്ങള്‍ മൂടുക എന്നതല്ല കുളങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതാണ് ദേവസ്വം നയമെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍ , കെ ജി സുരേഷ്, കെ കെ പ്രേമരാജന്‍ ഭക്തജനങ്ങള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
ശ്രീ കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പിലെ മാലിന്യകുളം വൃത്തിയാക്കുന്നു.
Advertisement