ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ കടന്ന്കയറ്റം അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

1344

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ അനധികൃത കൈയേറ്റം യാത്രക്കാരുടെ ജീവന് തന്നേ ഭീക്ഷണിയാകുന്നു.ബസ് സ്റ്റാന്റിന് കിഴക്ക് വശത്തേ റോഡ് ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.വേണ്ടത്ര മുന്നൊരുക്കള്‍ ഇല്ലാതെയും ബസ് സ്റ്റാന്റിന് മുന്‍വശത്തായി സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് പോലിസിനേ ഏര്‍പെടുത്താതുമാണ് വാഹനങ്ങള്‍ അധികൃതമായി ബസ് സ്റ്റാന്റിനകത്ത് കൂടെ വ്യാപകമായി കടന്ന് പോയി കൊണ്ടിരിക്കുന്നത്.ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും വരുന്ന ബസുകള്‍ ഇപ്പോള്‍ നേരിട്ടാണ് സ്റ്റാന്റിലേയ്ക്ക് പ്രവേശിക്കുന്നത്.ഇത് കൂടാതെയുള്ള ഇരുചക്രവാഹനങ്ങളും കാറുകളും യാത്രക്കാര്‍ക്ക് ഭീക്ഷണിയായി സ്റ്റാന്റിലുടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.കാട്ടൂര്‍ റോഡിലേയ്ക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍ക്ക് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും എളുപ്പത്തില്‍ കാട്ടൂര്‍ റോഡിലേയ്ക്ക് പ്രവേശിക്കാം എന്നുള്ളതുമാണ് സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്റിലുടെ യാത്രചെയ്യുന്നതിന് ഇടയാക്കുന്നത്.

Advertisement