തൃശൂര്‍ റൂറല്‍ പോലിസ് ഡോഗ്‌സ് സ്വകാഡ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

2348

ഇരിങ്ങാലക്കുട : കുറ്റവാളികള്‍ക്ക് പേടിസ്വപ്‌നമായി തൃശൂര്‍ റൂറല്‍ പോലിസിന്റെ ശ്വാനസേന വിഭാഗം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.വ്യാഴാഴ്ച്ച കാട്ടുങ്ങച്ചിറ പോലിസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച പുതിയ പോലിസ് ഡോഗ്‌സ് സ്വകാഡ് മന്ദിരം തൃശൂര്‍ എസ് പി യതിഷ്ചന്ദ്ര ഐ പി എസ് ഉദ്ഘാടനം ചെയ്തു.സ്വീറ്റി, ഹണി എന്നി രണ്ട് ട്രെയ്‌നിംങ്ങ് കഴിഞ്ഞ ഡോഗുകളാണ് ഇവിടെ ഇപ്പോള്‍ ഉള്ളത്. സബ് ഇന്‍സ്‌പെക്ടര്‍ ഡി ശശിധരന്‍ അടക്കം അഞ്ച് പോലിസ് ഓഫിസര്‍മാര്‍ സ്റ്റേഷന്‍ ചാര്‍ജ്ജിലുണ്ട്.ട്രാക്കര്‍ വിഭാഗത്തിലെ ലാബ്രഡോര്‍ ഡോഗ് ഇനത്തില്‍പ്പെട്ട രണ്ട് ഡോഗുകളാണ് ഒന്നര വയസ് പ്രായമുള്ള സ്വീറ്റിയും ഹണിയും.ജില്ലയിലെ രണ്ടാമത്തേ പോലിസ് ഡോഗ്‌സ് സ്വകാഡാണ് ഇരിങ്ങാലക്കുടയിലേത്.ഹരിയാനയിലെ ഇന്ത്യ-ടിബന്‍ ബോര്‍ഡര്‍ പോലിസില്‍ നിന്ന് കൊലപാചകം,മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയ കുറ്റവാളികളെ കണ്ടെത്തുന്നതിനായി 9 മാസത്തേ പ്രേത്യേക പരിശീലനം നേടിയ ട്രാക്കര്‍ സ്‌നിപര്‍ വിഭാഗത്തില്‍പ്പെട്ട ഡോഗാണ് ഹണി.ഹരിയാനയില്‍ നിന്നും തന്നേ എക്‌സ്‌പ്ലോസിവ്,മയക്ക്മരുന്നുകള്‍ എന്നിവ കണ്ടെത്തുന്നതിനായി 6 മാസത്തേ പ്രേത്യേകം പരിശിലനം നേടിയ ഡോഗാണ് സ്വീറ്റി.ഇരിങ്ങാലക്കുട കൂടി ഉള്‍പെട്ട തൃശൂര്‍ റൂറലില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതില്‍ വരും നാളുകളില്‍ വന്‍ മുതല്‍കൂട്ടായി ഈ രണ്ട് ഡോഗ്‌സ് മാറും എന്ന കാര്യത്തില്‍ സംശയമില്ല.ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.പ്രസിദ്ധ ഡോഗ് ട്രെയിനര്‍ ക്രിസ്റ്റോ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നായ്ക്കളുടെ അന്വേഷണ വൈദിഗദ്യം തെളിയിക്കുന്ന പ്രദര്‍ശനവും സ്റ്റേഷന് മുന്നില്‍ അവതരിപ്പിച്ച് കാണികളുടെ കൈയടി നേടി. കാണികളില്‍ ഒരാള്‍ക്ക് ടൗവല്‍ നല്‍കി തുടപ്പിച്ചതിനു ശേഷം ഒരു കൂട്ടം ടൗവലുകള്‍ക്കൊപ്പം അതിട്ട് ട്രാക്കര്‍ ഡോഗായ ഹണി കൃത്യമായി അത് കണ്ടെത്തുകയായിരുന്നു.അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, കൊടുങ്ങലൂര്‍ ഇന്‍സ്പെക്ടര്‍ ബിജു കുമാര്‍, വലപ്പാട് ഇന്‍സ്പെക്ടര്‍ ഷൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എന്‍ .കെ സ്വാഗതവും സബ്ബ് ഇന്‍സ്പെക്ടര്‍ സുശാന്ത് നന്ദിയും പറഞ്ഞു.

Advertisement