Monday, August 11, 2025
24 C
Irinjālakuda

ബസ് സ്റ്റാന്റ് പരിസരത്തേ നടപാത കൈയേറ്റം പൊളിയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനം

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറെ തിരക്കുള്ള ടൗണ്‍ഹാള്‍ ബസ്റ്റാന്റ് റോഡില്‍ ഫുട്ട്പാത്ത് കയ്യേറി പുല്ലോക്കാരന്‍ ബില്‍ഡിങ്ങിനു മുന്നില്‍ ചങ്ങല കെട്ടിയത് പൊളിച്ചു മാറ്റാന്‍ ശനിയാഴ്ച്ച ചേര്‍ന്ന നഗരസഭ കൗണ്‍സിലില്‍ തീരുമാനമെടുത്തു.നഗരത്തില്‍ നടപിലാക്കേണ്ട ഗതാഗത പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കിടെ കൗണ്‍സിലര്‍ എം.സി രമണനാണ് വിഷയം അവതരിപ്പിച്ചത്.മുന്‍വശത്ത് തിയ്യേറ്റര്‍ അടക്കം ഉള്ള ഇവിടെ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമാണെന്നും ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ വരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് റോഡില്‍ നിന്നും കയറി നില്‍ക്കാന്‍ പോലും സ്ഥലമില്ലെന്ന് ബില്‍ഡിംങ്ങ് ഉടമയ്ക്കുള്ള ഉന്നത ബദ്ധം റോഡ് കൈയേറാനുള്ള ലൈസന്‍സായി കാണരെതെന്നും ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബനും ഇടതുപക്ഷ കൗണ്‍സിലര്‍രായ ശിവകുമാറും,പറഞ്ഞതിനോട് കോണ്‍ഗ്രസ് അംഗം എം.കെ. ഷാജു പിന്തുണയ്ക്കുകയും ഇത് പൊളിച്ച് മാറ്റാനുള്ള നടപടി ഇന്നത്തെ കൗണ്‍സിലില്‍ തന്നെ തീരുമാനിക്കണമെന്ന് ചെയര്‍പേഴ്‌സനോട് ആവശ്യപെടുകയും ചെയ്തു. ഈ അനധികൃത നിര്‍മാണം ഉടന്‍ പൊളിച്ച് മാറ്റാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു കൗണ്‍സിലില്‍ വച്ച് നഗരസഭ സെക്രട്ടറിയോട് നിര്‍ദേശിച്ചു.ബസ് സ്റ്റാന്റിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാനായി പോസ്റ്റ് ഓഫിസിന് സമീപത്ത് നിന്ന് ടൗണ്‍ ഹാള്‍ പരിസരത്തേയ്ക്കുള്ള റോഡിലെ അനധികൃത ഓട്ടോറിക്ഷാ പേട്ട ഒഴിവാക്കി റോഡ് ടാറിട്ട് തുറന്ന് നല്‍കിയാല്‍ ചെറിയ വാഹനങ്ങള്‍ക്ക് ബസ് സ്റ്റാല്‍ കയറാതെ ടൗണ്‍ ഹാള്‍ പരിസരത്ത് എത്താല്‍ കഴിയുമെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സിലില്‍ നിര്‍ദ്ദേശമുയര്‍ന്നു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ ഇരുപതാം വാർഡ് കനാൽ ബേസ് നെടുമ്പുള്ളി വീട്ടിൽ...

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപക കലോത്സവംഉദ്ഘാടനം നാളെ 9 മണിക്ക്

തൃശ്ശൂർ സെൻട്രൽ സഹോദയ അദ്ധ്യാപകകലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് നാളെ ( ആഗസ്റ്റ്...

തൃശൂർ മാളയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ(23)യെണ് കിടപ്പുമുറിയിൽ...

ലഹരി മുക്ത ഇരിങ്ങാലക്കുടയ്ക്കായിവർണ്ണക്കുട സ്‌പെഷ്യൽ എഡിഷൻ;’മധുരം ജീവിതം’ ഓണാഘോഷം:മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം 'മധുരം ജീവിതം' ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന്...

വിസ തട്ടിപ്പ്; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി റിമാന്റിൽ

കൊടുങ്ങല്ലൂർ : യു.കെ യിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ്...

Topics

സർവകലാശാലകളിൽ സ്ഥിരം വിസി മാരെ നിയമിക്കുക- എബിവിപി

കേരളത്തിലെ ഗവണ്മെന്റ് കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരേ നിയമിക്കുക. സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ...

അഞ്ചാം ക്‌ളാസുകാരന്റെ വ്യത്യസ്തമായ എസ്.കെ. പൊറ്റെക്കാട് അനുസ്മരണം

ലോകപ്രശസ്ത സഞ്ചാര സാഹിത്യകാരൻ ശ്രീ എസ്. കെ. പൊറ്റെക്കാടിന്റെ 43-ആം ചരമവാർഷികദിനത്തിൽ...

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യാൻ കഞ്ചാവുമായി എത്തിയ യുവാവ് പിടിയിൽ

ഇരിങ്ങാലക്കുട : പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് വിദ്യാർഥികൾക്കും മറ്റും വിതരണം...
spot_img

Related Articles

Popular Categories

spot_imgspot_img