എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 70 തികഞ്ഞ സഹകാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

465

ഇരിങ്ങാലക്കുട : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 70 വയസ്സ് പൂര്‍ത്തീകരിച്ച സഹകാരികള്‍ക്ക് വയോജന മിത്ര പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നു. ഫെബ്രുവരി 9- ാം തിയ്യതി ഉച്ചതിരിഞ്ഞ് 2:30 ന് പെന്‍ഷന്‍ പദ്ധതിയുടേയും, കോടംകുളത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെയും ഉദ്ഘാടനം സംസ്ഥാന സഹകരണ ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപ്പിളളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു. പ്രൊഫ. കെ.യു. അരുണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും.ലോക്കറിന്റെ ഉദ്ഘാടനം സി എന്‍ ജയദേവന്‍ എം പി നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. നിര്‍ധന യുവതികള്‍ക്ക് വിവാഹധന സഹായം നല്‍ക്കുന്ന മംഗല്യനിധി, സമ്പൂര്‍ണ്ണ കോഴിമുട്ട -ജൈവ പച്ചക്കറി ഉത്പ്പാദനം ലക്ഷ്യമാക്കി കോഴിയും, കൂടും, അടുക്കളതോറും പദ്ധതികള്‍ ബാങ്ക് നടപ്പിലാക്കുന്നുണ്ട്. പത്രസമ്മേളനത്തില്‍ എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ.വി. ഹജീഷ് , ബാങ്ക് സെക്രട്ടറി സി.കെ. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

Advertisement