പടിയൂര്‍: പാലക്കാടുനിന്നും തൃശ്ശൂര്‍- ഇരിങ്ങാലക്കുട- എടതിരിഞ്ഞി- മൂന്നുപീടിക വഴി കൊടുങ്ങല്ലൂരിലേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന ബസ്സ് പാതിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതായി പരാതി. വൈകീട്ട് 6.10ന് സര്‍വ്വീസ് നടത്തുന്ന തിരുത്തേല്‍ ബസ്സാണ് കൊടുങ്ങല്ലൂരിലേയ്ക്ക് പോകാതെ പെരിഞ്ഞനത്ത് ട്രിപ്പ് അവസാനിപ്പിക്കുന്നതെന്ന് മുകുന്ദപുരം താലൂക്ക് ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരിട്ടുള്ള യാത്ര ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുന്നതിനാല്‍ ലഗേജുകളും മറ്റും ചുമന്ന് വേറെ വണ്ടിയില്‍ മാറികേറി പോകേണ്ടത് യാത്രക്കാരെ വളരെയേറെ ദുരിതത്തിലാഴ്ത്തുകയാണ്. അതിനാല്‍ ട്രിപ്പ് കൊടുങ്ങല്ലൂര്‍ വരെ ഓടിക്കാനുള്ള നടപടികള്‍ എത്രയും വേഗം ബന്ധപ്പെട്ട അധികാരികള്‍ കൈകൊള്ളണമെന്ന് അസോസിയേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.കെ. മുഹമ്മദ് അധ്യക്ഷനായിരുന്നു.
Advertisement