കളഞ്ഞ് കിട്ടിയ 4പവന്‍ സ്വര്‍ണ്ണമാല തിരിച്ച് നല്‍കി യുവാവ് മാതൃകയായി

3508

ഇരിങ്ങാലക്കുട : വഴിയില്‍ നിന്നും കളഞ്ഞ് കിട്ടിയ മാല ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി യുവാവ് മാതൃകയായി.കരുവന്നൂര്‍ റങ്ക് ഹോട്ടലുടമ കാരയില്‍ വീട്ടില്‍ അക്ബര്‍ അലിയ്ക്കാണ് കഴിഞ്ഞ ദിവസം ബംഗ്ലാവ് പരിസരത്ത് നിന്ന് സ്വര്‍ണ്ണമാല ലഭിച്ചത്.പരിസരത്ത് ഉടമയെ തിരഞ്ഞെങ്കില്ലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട പോലിസില്‍ ഏല്‍പിക്കുകയായിരുന്നു.പുതുക്കാട് സ്വദേശി ഐനിയ്ക്കല്‍ ഷൈജിയുടെ മാലയാണ് നഷ്ടപെട്ടിരുന്നത്.ബംഗ്ലാവ് സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ പഠിക്കുന്ന മകളൊടെപ്പം വാര്‍ഷികാഘോഷ പരിപാടിയ്ക്കായി എത്തിയപ്പോഴാണ് ഷൈജിയുടെ മാല നഷ്ടപ്പെട്ടത്.മാലയുടെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം ഇരിങ്ങാലക്കുട ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്റെ സാന്നിദ്ധ്യത്തില്‍ മാല കൈമാറുകയായിരുന്നു.

Advertisement