ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവത്തിന്റെ കൊടിയേറ്റം നടന്നു :ഷഷ്ഠി ജനുവരി 23ന്

824

ഇരിങ്ങാലക്കുട : എസ്. എന്‍. ബി. എസ്. സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ടി മഹോത്സവത്തിന്റെ കൊടിയേറ്റം നടന്നു. ജനുവരി 23 ചൊവ്വാഴ്ചയാണ് ഷഷ്ഠി. വൈകീട്ട് 7 നും 7:30 നും മദ്ധ്യേ പെരിങ്ങോട്ടുകര ശ്രീനാരായണാ ആശ്രമത്തിലെ ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികളുടെ സാന്നിധ്യത്തില്‍ പറവൂര്‍ രാഗേഷ് തന്ത്രി കൊടിയേറ്റം നിര്‍വ്വഹിച്ചു. ഷഷ്ഠി മഹോത്സവത്തിനോടനുബന്ധിച്ച നാടക മത്സരങ്ങള്‍ ജനുവരി 15ന് സിനിമാതാരം ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്തു.നാടക മത്സരത്തിന് മുന്‍പായി എസ് എന്‍ ബി എസ് സമാജം പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ അരങ്ങേറും.കൊടിയേറ്റം മുതല്‍ ഉത്സവം വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും.22ന് നാടക മത്സരസമാപനം എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്യും.സിനിമാസംവിധായകന്‍ ജിജു അശോകന്‍ സമ്മാനദാനം നിര്‍വഹിയ്ക്കും.ഉത്സവദിനമായ 23ന് പ്രാദേശിക ഉത്സവാഘോഷകമ്മിറ്റികളായ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാറ്റുമുറി, കോമ്പാറ വിഭാഗം എന്നിവരുടെ കാവടി വരവ് 8 മണിക്ക് ആരംഭിച്ച് 12:30 മുതല്‍ ക്ഷേത്രാങ്കണത്തില്‍ പ്രവേശിച്ച് 2:25ന് അഭിഷേകത്തോടുകൂടി അവസാനിക്കുന്നു. രാത്രി 8 മണി മുതല്‍ ഉത്സവാഘോഷ കമ്മിറ്റികളുടെ ഭസ്മക്കാവടി വരവ് ആരംഭിച്ച് രാത്രി 2:40ന് അവസാനിക്കുന്നു.ഉച്ചതിരിഞ്ഞു 3:30ന് ആനകളുടെ പൂരം എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. കലാമണ്ഡലം ശിവദാസ് & പാര്‍ട്ടിയുടെ മേളവും ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും ഉണ്ടായിരിക്കും. ജനുവരി 22 ന് പള്ളിവേട്ടയും 24 ന് ആറാട്ടും നടത്തും.സമാജം പ്രസിഡണ്ട് എം.കെ.വിശ്വംഭരന്‍, വൈസ് പ്രസി#ണ്ട് പ്രവികുമാര്‍ ചെറാക്കുളം,സെക്രട്ടറി സി.വി.രാമാനന്ദന്‍, ട്രഷറര്‍ ഗോരി മണമാടത്തില്‍,സിബിന്‍ കൂനാക്കംപ്പിളളി,സത്യന്‍ തറയില്‍,വിജു കൊറ്റിക്കല്‍,സജീവന്‍ എലിഞ്ഞിക്കോടന്‍, ക്ഷേത്രംമേല്‍ശാന്തി മണി, ക്ഷേത്രം ശാന്തി ശരണ്‍ എന്നിവര്‍ കൊടിയേറ്റത്തിന് മേല്‍ നോട്ടം വഹിച്ചു.

Advertisement