ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷാകര്‍തൃദിനവും,യാത്രയയപ്പു സമ്മേളനവും.

518

ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷാകര്‍തൃദിനവും,യാത്രയയപ്പു സമ്മേളനവും തൃശൂര്‍ കളക്ടറേറ്റ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ജനറലും, പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീമതി അയന പി.എന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.സി.കെ.രവി അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ഇ.ജി.ജിനന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. സി കെ രവി ഫോട്ടോ അനാച്ഛാദനം നടത്തി. ദേശീയ-സംസ്ഥാനതല മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും,ഷാജി മാസ്റ്റര്‍, കെ.മായ ടീച്ചര്‍, കെ.ജി സുനിത ടീച്ചര്‍ എന്നിവരെയും യോഗത്തില്‍ ആദരിച്ചു.വാര്‍ഡ് കൗണ്‍സിലർ ബേബി ജോസ് കാട്ട്ള, വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഡോ.മഹേഷ് ബാബു എസ്.എന്‍, പി ടി എ പ്രസിഡന്റ് കെ.കെ.ബാബു, പൂര്‍വ്വ വിദ്യാര്‍ത്ഥി കൃഷ്ണതുളസി.സി.എന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിലോ ഒ.കെ ഉപഹാരം സമര്‍പ്പിച്ചു.വിരമിക്കുന്ന ഹയര്‍സെക്കണ്ടറി സംസ്കൃതം അധ്യാപിക .സ്വയംപ്രഭ മറുമൊഴി പ്രസംഗം നടത്തി.ടി ടി ഐ പ്രിന്‍സിപ്പൽ ബി മൃദുല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് കെ.മായ സ്വാഗതവും,എല്‍.പി ഹെഡ്മിസ്ട്രസ് പി.എസ് ബിജുന നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും, സമ്മാനദാനവും നടന്നു.

Advertisement