ഏതു മതമൗലീക വാദവും നാടിന് ആപത്ത്. സി.എന്‍ ജയദേവന്‍ എം.പി.

504

ഇരിങ്ങാലക്കുട : ഏതു മതമൗലീക വാദവും നാടിന് ആപത്താണെന്ന്  സി.എന്‍. ജയദേവന്‍ എം.പി.എ.കെ.എസ്..ടി.യുവിന്റെ  21-മത്ജില്ലാ  സമാപന സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനും വാണിജ്യവല്‍ക്കരിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ ചെറുക്കുന്നതോടെപ്പം വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തന്നതിനുളള ശ്രമങ്ങളും ഒപ്പം നടക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പൊതു വിദ്യാലയങ്ങളെ ഏറ്റേടുത്ത് എ.കെ.എസ്.ടിയു. നടപ്പിലാക്കിയ മുന്നേറ്റം പദ്ധതി സര്‍ക്കാരിനും മറ്റു സംഘടനകള്‍ക്കും മാത്യകയാണെന്നം അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡണ്ട് സി.കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. സംസ്ഥാന സംഘടനാ രേഖ കെ.എന്‍ ഭരതരാജ് അവതരിപ്പിച്ചു.ജോയിന്റ് കൗണ്‍സില്‍ ജില്ലാസെക്രട്ടറി എം.യു.കബീര്‍,കെ.ശ്രീകുമാര്‍, പി.മണി,ബി.ജി.വിഷ്ണു,സി.ജെ.ജിജു,കെ.എം.സൗദാമിനി,എം.കെ.അരുണ്‍,എംയു.വൈശാഖ് എന്നിവര്‍ സംസാരിച്ചു.

Advertisement