ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ വികസനത്തിന് പ്രാദേശിക പത്രപ്രവര്‍ത്തനം കൊണ്ട് മാതൃക കാണിച്ച വ്യക്തിയാണ് മൂര്‍ക്കനാട് സേവ്യാറെന്ന് ഇരിങ്ങാലക്കുട മുന്‍ നഗരസഭാ ചെയര്‍മാനും ഇപ്പോഴത്തെ കെ.എസ്.ഇ. മാനേജിങ് ഡയറക്ടറുമായ എ.പി. ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.നാടിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വാര്‍ത്തകള്‍ എഴുതിയിരുന്ന വ്യക്തിയായിരുന്നു സേവ്യറെന്നും അദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റും മാതൃഭൂമി ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന മൂര്‍ക്കനാട് സേവ്യാറിന്റെ 11-ാം ചരമവാര്‍ഷികം പ്രസ് ക്ലബ്ബിന്റെയും ശക്തി സാംസ്‌ക്കാരിക വേദിയുടേയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബ് ഹാളില്‍ ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി.ആര്‍. സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശക്തി സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴുത്താണി അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ മൂര്‍ക്കനാട് സേവ്യായറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പലരും അനുസ്മരണ സമ്മേളനത്തില്‍ എത്തിയിരുന്നു, ആന്റണി നെടുംപറമ്പില്‍, ഹരി ഇരിങ്ങാലക്കുട, ജോണ്‍സന്‍ ചിറമ്മല്‍, അപ്പു മാസ്റ്റര്‍, കാട്ടൂര്‍ രാമചന്ദ്രന്‍, നവീന്‍ ഭഗീരഥന്‍, എ.സി.സുരേഷ്, ഷാജു വാവക്കാട്ടില്‍, ഡോ. ഹരീന്ദ്രനാഥ്, ജോസ് മഞ്ഞിള , സുനില്‍ കുമാര്‍ വെള്ളാങ്ങല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.ബി ദിലീപ് കുമാര്‍ സ്വാഗതവും ട്രഷറര്‍ ടി.ജി. സിബിന്‍ നന്ദിയും പറഞ്ഞു
ഇരിങ്ങാലക്കുടയുടെ വികസനത്തിന് മുതല്‍കൂട്ടായിരുന്ന വ്യക്തിത്വമായിരുന്നു മൂര്‍ക്കനാട് സേവ്യര്‍ : എ.പി. ജോര്‍ജ്ജ്
Advertisement