ചാവറ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു.

433

ഇരിങ്ങാലക്കുട: ഉദയ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ചാവറ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദയ പ്രൊവിന്‍സ് സുപ്പീരിയര്‍ മദര്‍ റോസ്‌മേരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് ആശ്രമം പ്രിയോര്‍ ഫാ. ഷാജു വലിയപറന്പില്‍ ദീപശിഖ നാഷണല്‍ ബോള്‍ബാഡ്മിന്റണ്‍ താരം ഡി. ജോഷ്‌ന ജോണ്‍, സ്റ്റേറ്റ് അത്ലറ്റിക് താരം മെറിന്‍ തോമസ് എന്നിവര്‍ക്ക് കൈമാറി. ലോക്കല്‍ മാനേജരും സുപ്പീരിയറുമായ സിസ്റ്റര്‍ ലിസി പോള്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലെയ, എല്‍പി എച്ച്എം സിസ്റ്റര്‍ പ്രസന്ന, സിസ്റ്റര്‍ റോസ്‌ജോ, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫ്‌ളവററ്റ്, ഹൈസ്‌കൂള്‍ എച്ച്എം സിസ്റ്റര്‍ ഫ്‌ളോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു. വിവിധങ്ങളായ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ 300 ഓളം കുട്ടികള്‍ പങ്കെടുത്തു. വിശുദ്ധ ചാവറച്ചന്‍ പകര്‍ന്ന സന്ദേശം വിവിധ കലാപരിപാടികളിലൂടെ ആവിഷ്‌കരിച്ചത് ഏറെ ശ്രദ്ധേയമായി.

Advertisement