ക്രിസ്മസ് സമ്മാനമായി വീട് നിര്‍മ്മാണത്തിനായുള്ള തുക കൈമാറി

451

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എന്‍ എസ് എസ് യുണിറ്റിന്റെ നേതൃത്വത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലേയ്ക്ക് ഇത്തവണത്തേ ക്രിസ്മസ് ആഘോഷങ്ങളുടെ ചിലവ് കുറച്ച് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കൈമാറി.കോളേജിലെ ഹിന്ദി വിഭാഗം മേധാവി സി.റോസ് ആന്റോയുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ പ്രൊഫ. ബീനയ്ക്കാണ് കൈമാറിയത്.തുടര്‍ന്ന് സഹോദര്യത്തിന്റെയും നന്മയുടെയും ത്യാഗത്തിന്റെയും ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന ക്രിസ്മസ് ഗാനങ്ങളും കലാപരിപാടികളും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.മലയാളം എം എ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇത്തവണത്തേ ക്രിസ്മസ് ആഘോഷം ഓഖി ദുരന്തം വിതച്ച തീരപ്രദേശത്ത് ആയിരുന്നു.വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക കൊണ്ട് കേക്കുകള്‍ വാങ്ങി ദുരന്തത്തില്‍ നിന്ന് കരകയറിയവര്‍ക്കൊപ്പം പ്രിന്‍സിപ്പള്‍ ഡോ.ക്രിസ്റ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു.

Advertisement