ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ക്രൈസ്റ്റ് കോളേജില്‍ അരങ്ങേറുന്ന ഹ്വിഗിറ്റ നാടകത്തിന്റെ പ്രചരണാര്‍ത്ഥം ബുധനാഴ്ച ഓപ്പണ്‍ കാന്‍വാസ് സംഘടിപ്പിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത് ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച തെരുവ് നാടകത്തോടെയാണ് പരിപാടയാരംഭിച്ചത്.തുടര്‍ന്ന് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് ഓപ്പണ്‍ കാന്‍വാസില്‍ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്യ്തു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു,കൗണ്‍സിലര്‍ സോണിയ ഗിരി,കോളേജ് പ്രിന്‍സിപ്പള്‍ മാത്യു പോള്‍ ഊക്കന്‍,വൈസ് പ്രിന്‍സിപ്പള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 16,17 തീയതികളിലാണ് നാടകം.
Advertisement