പടിയൂര്‍: ശിലാസ്ഥാപനകര്‍മ്മം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍ ഉഷ രാമചന്ദ്രന്‍ നേതൃത്വത്തില്‍ അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ഉപവാസസമരം നടത്തിയത്. അങ്കണവാടി നിര്‍മ്മാണം ആരംഭിക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വാര്‍ഡ്മെമ്പര്‍ പറഞ്ഞു. വെല്‍ഫെയര്‍ കമ്മിറ്റി അംഗം ഉദയകുമാര്‍, ഒ.എസ് ലക്ഷ്മണന്‍, വേണു. എ.കെ., ക്രിസ്തുദാസ്, സുമി സജിമോന്‍, സിന്ധു ഗോപിനാഥന്‍, അനിത ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡിലെ 110-ാം നമ്പര്‍ അങ്കണവാടിക്കാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മാര്‍ച്ച് 30ന് ശിലാസ്ഥാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗത്തില്‍ വെച്ചാണ് ത്രിതല പഞ്ചായത്ത് ഫണ്ടും മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫണ്ടും സംയോജിപ്പിച്ച് അങ്കണവാടി നിര്‍മ്മിക്കാന്‍ തിരുമാനിച്ചത്. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കരിങ്കല്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ടെണ്ടര്‍ ചെയ്യേണ്ടത് പഞ്ചായത്താണെന്ന് ബ്ലോക്കും ബ്ലോക്കാണെന്ന് പഞ്ചായത്തും പരസ്പരം പഴിചാരുകയാണെന്ന് മെമ്പര്‍ ഉഷ രാമചന്ദ്രന്‍ പറഞ്ഞു
Advertisement