ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിച്ച് ഡ്രൈവര്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ പുതിയവീട്ടില്‍ അബ്ദുള്‍ നാസറിന് പരിക്കേറ്റു.ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നരയോടെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.ലൈഫ്ഗാര്‍ഡ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിക്കേറ്റ നാസറിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചു.
Advertisement