ഉപഭോക്തൃ നിയമത്തെക്കുറിച്ച് ഉപഭോക്താക്കള്‍ കൂടുതല്‍ അറിവ് നേടണം- കെ.യു.അരുണന്‍ എം.എല്‍.എ.

377
ഇരിങ്ങാലക്കുട: ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍, ബില്ല് ചോദിച്ചു വാങ്ങുവാന്‍ ഉപഭോക്താവ് പഠിക്കണമെന്നും, ഉപഭോക്തൃ സംരക്ഷണ നിയമം നമ്മുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കി അതിനെക്കുറിച്ച് ഉപഭോക്താവ് കൂടുതല്‍ അറിവ് നേടണമെന്നും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ലാതല ഉപഭോക്തൃ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്‍വെന്‍ഷനില്‍ ഇരിങ്ങാലക്കുട വൈസ് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ.മാര്‍ അപ്രേം മുഖ്യാതിഥിയായിരുന്നു. അഡ്വ.തോമസ് ഉണ്ണിയാടന്‍ ജില്ലാതല വിവരാവകാശ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്വസായി സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി, ഉപഭോക്തൃ കൗണ്‍സില്‍ മുന്‍ മെമ്പര്‍ അഡ്വ. എ.ഡി.ബെന്നി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍, കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ്ജ്, കാഴ്ച സെക്രട്ടറി രാജന്‍ എലവത്തൂര്‍, പി.ടി. റപ്പായി, ജോസഫ് വര്‍ഗ്ഗീസ്, ഇരിങ്ങാലക്കുട കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ലത സുധാകരന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ്, ഗവ.ഓഫ് ഇന്ത്യ സയിന്റിസ്റ്റ് സന്ദീപ് എസ്.കുമാര്‍, ഡോ.സി. ലില്ലി, രാകേഷ് ജോസ്, പി.വി.ഷാജി, രമേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.എ.ഡി. ബെന്നിയുടെ അനുഭവം- ഓര്‍മ്മ- ദര്‍ശനം, പത്മവ്യൂഹം ഭേദിച്ച് മലയാളം 6-ാം പതിപ്പ് പ്രകാശനം ചെയ്തു. മുകുന്ദപുരം താലൂക്കിലെ മികച്ച കോളേജിനുള്ള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ലില്ലി പി.എല്‍., എം.എല്‍.എ. പ്രൊഫ.കെ.യു. അരുണനില്‍ നിന്ന് ഏറ്റുവാങ്ങി. സണ്ണി സില്‍ക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് ജോസ്, മലു ഗ്രാനൈറ്റ് ഗാലറി ഡയറക്ടര്‍ പി.വി. ഷാജി, വീനസ് ഹോട്ടല്‍ ഡയറക്ടര്‍ രമേഷ് ബാബു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ലത സുധാകരന്‍ എന്നിലരെ കണ്‍വെനില്‍ വച്ച് ആദരിച്ചു.
Advertisement