ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ മുതല്‍ പൊടിയോടുകൂടിയ ശക്തമായ കാറ്റ്. കാറ്റില്‍ പലയിടത്തും അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലര്‍ക്കും പൊടിക്കാറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. പുല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനിടയിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. കാട്ടൂരില്‍ മരങ്ങള്‍ വീണ് രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. കാട്ടൂര്‍ എസ്.എന്‍.ഡിപി. സ്വദേശി പുളിന്തറ രാമുവിന്റെ ഓടുമേഞ്ഞ വീടിനു മുകളിലും, സമീപത്തു താമസിക്കുന്ന മകന്‍ വിനോദിന്റെ ഓലമേഞ്ഞ വീടിനു മുകളിലുമാണ് കാറ്റില്‍ മരങ്ങള്‍ വീണത്. ആളപായമില്ല.
Advertisement