ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജില്‍ ഇന്നുമുതല്‍ ഡിസംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന എന്‍.എസ്.എസ്. അഷ്ടദിന ക്യാമ്പിനു തുടക്കമായി. ഇരിങ്ങാലക്കുട സിവില്‍സ്റ്റേഷന്‍ പരിസരം വൃത്തിയാക്കുക എന്ന ദൗത്യത്തെ ആവേശത്തോടെ സ്വീകരിച്ചുകൊണ്ട് ആരംഭിച്ച ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്‍.ഷാജു ഉദ്ഘാടനം ചെയ്തു. ജ്യോതിസ്സ് കോളേജ് പ്രിന്‍സിപ്പാള്‍ എം.എ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ഇന്‍ചാര്‍ജ് ശില്‍പ സ്വാഗതവും സ്റ്റുഡന്റ് റപ്രസന്റേറ്റീവ് ജിംസണ്‍ ജോസ് നന്ദിയും പറഞ്ഞു.
Advertisement