പുല്ലൂര്‍ നാടകരാവിന് തിരി തെളിഞ്ഞു.

423

പുല്ലൂര്‍: പുല്ലൂര്‍ ചമയം നാടകവേദിയുടെ 22-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘നാടകരാവ്-2017’, പി.പി. തിലകന്‍ നഗറില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് എ.എന്‍.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ജില്ലാപഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍, പ്രൊഫ.സാവിത്രി ലക്ഷമണ്‍, തോമസ് തൊകലത്ത്, ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. പ്രദീപ് കാറളം, സുധീര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നവംബര്‍ 19 മുതല്‍ 7 ദിവസം നീണ്ടു നില്‍ക്കുന്ന നില്‍ക്കുന്ന നാടകരാവില്‍  20-ാം തിയ്യതി മുതല്‍  24-ാം തിയ്യതി വരെ നാടകമത്സരം നടക്കും. നവംബര്‍ 20ന് 1-ാം ദിവസം അമ്പലപ്പുഴ സാരഥിയുടെ ‘വനിതാ പോലീസ്’, 21ന് വെഞ്ഞാറമൂട് സൗപര്‍ണ്ണികയുടെ ‘നിര്‍ഭയ’, 22ന് തിരുവന്തപുരം സംസ്‌കൃതിയുടെ ‘ഒളിമ്പ്യന്‍ ചക്രപാണി’, 22ന് തിരുവന്തപുരം സംഘകേളിയുടെ ‘ഒരു നാഴി മണ്ണ്’, 24ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ  ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’ എന്നീ നാടകങ്ങളും,  നവംബര്‍ 25ന് സമാപനസമ്മേളനവും ചമയം നൈറ്റും തുടര്‍ന്ന് അങ്കമാലി അമ്മ കമ്മ്യൂണിക്കേഷന്‍സിന്റെ നാടകം ‘മാണിക്യപ്പൊന്നി’ന്റെ അവതരണവും നടക്കും. സെക്രട്ടറി അനില്‍ വര്‍ഗ്ഗീസ് സ്വാഗതവും ടി.ജെ.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Advertisement