‘ബര്‍സ’- ഇസ്ലാമിക് ഫെമിനിസം എന്ന ചിന്തയെ അതിവിദഗദ്ധമായി വായനക്കാര്‍ക്കു മുന്നില്‍ തുറന്നുവെച്ച കൃതി- ഡോ.പി.എം.ഗിരീഷ്

692

ഇരിങ്ങാലക്കുട : മുസ്ലീം സാമൂഹ്യസാഹചര്യങ്ങളേയും സംസ്‌കാരത്തേയും മതപരിവര്‍ത്തനങ്ങളേയും പറ്റി ധാരാളം കൃതികള്‍ എഴുതപ്പെട്ടിട്ടുണ്ട് എങ്കിലും ‘ഇസ്ലാമിക് ഫെമിനിസം’ എന്ന ചിന്തയെ സധൈര്യം ലോകജനതയ്ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ഡോ.ഖദീജ മുതാസിന്റെ ‘ബര്‍സ’ എന്ന നോവലിലൂടെ കഴിഞ്ഞു എന്ന് മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗം തലവന്‍ ഡോ.പി.എം.ഗിരീഷ് അഭിപ്രായപ്പെട്ടു. ആഖ്യാനരീതിയില്‍ ഒരേ സമയം സമഗ്രതയും സൂഷ്മതയും നിലനിര്‍ത്തുവാന്‍ നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുണ്ട്. ജീവശാസ്ത്രപരമായ ഒരു സാക്ഷരത ഈ നോവലിലൂടെ അനുവാചകനു ലഭ്യമാകുന്നുണ്ടെന്നും ഡോ.പി.എം.ഗിരീഷ് വ്യക്തമാക്കി.ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറിയുടെ നോവല്‍ സാഹിത്യയാത്രയില്‍ പന്ത്രണ്ടാമത് നോവലിന്റെ അവതരണം നടത്തുകയായിരുന്നു ഡോ.പി.എം.ഗിരീഷ്. ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, ബാലകൃഷ്ണന്‍ അഞ്ചത്ത്, കെ.ഹരി, ഉണ്ണികൃഷ്ണന്‍ കിഴുത്താനി, ജോസ് മഞ്ഞലി, ജോര്‍ജ്, സോണിയ ഗിരി, കെ.മായ എന്നിവര്‍ സംസാരിച്ചു.

Advertisement