പല്ലൊട്ടി സിനിമയിലെ കണ്ണൻ ചേട്ടനൊപ്പം
സ്കൂൾചന്തക്ക് മികച്ച തുടക്കം
കരുവന്നൂർ ബാങ്കിന്റെ സ്കൂൾ ചന്ത മികച്ച ബാലതാരം ഡാവിഞ്ചി ഉദ്ഘാടനം ചെയ്തു. ആകർഷകമായ വിലക്കുറവിൽ വിദ്യാർത്ഥികൾക്ക് വേണ്ടതെല്ലാം സ്കൂൾ ചന്തയിൽ ഒരുക്കിയിട്ടുണ്ട്. ബാങ്ക് പരിധിയിലെ രണ്ടായിരത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് സ്കൂൾ ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനുളള 10% ഡിസ്കൗണ്ട് കൂപ്പൺ വിതരണവും ചടങ്ങിൽ വച്ച് സംഘടിപ്പിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൻ ഷൈലജ ബാലന് ആദ്യ കൂപ്പൺ ഡാവിഞ്ചി സമ്മാനിച്ചു. ബാങ്ക് പരിധിയിലെ ഒമ്പത് വിദ്യാലയങ്ങളിലായി 27 വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനുള്ള പ്രോത്സാഹന കിറ്റുകളുടെ വിതരണവും സംഘടിപ്പിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ ആർ.എൽ. ശ്രീലാൽ ചടങ്ങിന് അദ്ധ്വക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൻ ഷൈലജ ബാലൻ, പ്രശസ്ത നാടക കലാകാരൻ സതീഷ് കുന്നത്ത്, നഗരസഭാ കൗൺസിലർ ലേഖ ഷാജൻ, ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം കെ.ജെ.ജോൺസൻ, ചീഫ് എക്സിക്യുടിവ് ഓഫീസർ കെ.കെ.ആർ.രാജേഷ്, അസി.സെക്രട്ടറി ഇ.എസ്. ശ്രീകല, ഇന്റേർണൽ ഓഡിറ്റർ എൻ.ആർ. വിജയാനന്ദൻ, വി.എച്ച്.ഹിത, സൂപ്പർ മാർക്കറ്റ് മാനേജർ കെ.ആർ. സന്ദീപ് എന്നിവർ സംസാരിച്ചു. കുടുംബശ്രീ പ്രവർത്തകർ, സഹകാരികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, ബാങ്ക് – സൂപ്പർമാർക്കറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.