14.04.2025 തീയതി രാത്രി 07.30 മണിക്ക് ചാലക്കുടി-പോട്ട പഴയ ദേശീയപാത റോഡിലൂടെ ചാലക്കുടി, കൂടപ്പുഴ ദേശത്ത് പടിയൂക്കാരൻ വീട്ടിൽ ജോണി 68 വയസ് എന്നയാൾ ചവുട്ടി പോകുകയായിരുന്ന സൈക്കിളിൽ, മറ്റത്തൂർ വില്ലേജ്, മൂന്നുമുറി ദേശത്ത് ചൂളക്കൽ വീട്ടിൽ അമൽദേവ് 26 വയസ് എന്നയാൾ ഓടിച്ചിരുന്ന KL-11-AB-9617-ാം നമ്പർ ഇന്നോവ കാർ ഇടിച്ചതിൽ ജോണി റോഡിൽ തെറിച്ച് വീണ് ഗുരുതര പരിക്കേറ്റിരുന്നു. എന്നാൽ സംഭവത്തിന് ശേഷം അമൽദേവ് വാഹനം നിർത്തി പരിക്കേറ്റ ജോണിയെ ആശുപത്രിയിലെത്തിക്കുകയോ അപകട വിവരം അധികാരികളെ അറിയിക്കാതെ ഒളിവിൽ പോവുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജോണി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ രാത്രി 08.50 മണിക്ക് മരണപ്പെട്ടിരുന്നു. ഈ സംഭവത്തിന് ജോണിയുടെ മകൻ ഷെറിന്റെ പരാതിയിൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു.
ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ അമൽദേവിനെ ചെന്നൈയിൽ നിന്ന് പിടികൂടി ചാലക്കുടി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് 12-05-2025 തിയ്യതി രാത്രി 10.15 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവ സമയം ഇയാൾ ഓടിച്ചിരുന്ന ഇന്നോവ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം അമൽദേവിനെ ഇന്ന് 13-05-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
അമൽദേവ് ചാലക്കുടി പോലീസ് സ്റ്റേഷനിൽ 2021 ൽ ഒരു അടിപിടികേസിലും ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പുകേസിലും പ്രതിയാണ്.
ചാലക്കുടി പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം കെ, സബ്ബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, സിജു മോൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, ബിനു, സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.