0

04.05.2025 തീയ്യതി രാത്രി 09.00 മണിക്ക് എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ എടമുട്ടം ജംഗ്ഷന് വടക്ക് വശത്ത് വെച്ച് എതിർദിശയിൽ നിന്നും സ്കൂട്ടറിൽ വന്നിരുന്ന പ്രതികൾ തടയുകയും ബസ് ഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ച് പരിക്കേൽപിക്കുകയും ഡ്രൈവറുടെ ഔദ്ദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുകയും ബസ്സിൻ്റെ ഡോർ ഗ്ലാസ്സ് പൊട്ടിച്ചതിലും ബസ്സിന്റെ തുടർ സർവ്വീസ് മുടങ്ങിയതിലും വെച്ച് 50,000/- (അമ്പതിനായിരം) രൂപയുടെ പൊതു മുതലിന് നഷ്ടം സംഭവിക്കുന്നതിനും ഇടയായ സംഭവത്തിന് കെ.എസ്.ആർ.ടി.സി. ഡ്രൈവറായ നാട്ടിക ബീച്ച് സ്വദേശി നായരുശ്ശേരി വീട്ടിൽ മഹേഷ് 42 വയസ് എന്നയാളുടെ പരാതിയിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലെ പ്രതികളായ ചെന്ത്രാപ്പിന്നി സ്വദേശികളായ മന്നാംപറമ്പിൽ വീട്ടിൽ വിഷ്ണു 29 വയസ്, കൊട്ടുക്കൽ വീട്ടിൽ അമിത്ത് 20 വയസ്, വലപ്പാട് സ്വദേശി ചാഴു വീട്ടിൽ കുട്ടി 19 വയസ് എന്നിവരെയാണ് വലപ്പാട് പോലീസ് പിടികൂടിയത്.

വിഷ്ണുവിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2 അടിപിടിക്കേസുകളുണ്ട്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സദാശിവൻ, എസ് സി പി ഒ മാരായ പ്രബിൻ, മാഷ്, അനൂപ് പി കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്…

See Translation

All reactions:

11Manojkumar Kochuraman, Sadhu Sanjay and 9 others

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version