Home Local News Police & Safety സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമം ബിജെപി പ്രവർത്തകൻ റിമാൻന്റീൽ

സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമം ബിജെപി പ്രവർത്തകൻ റിമാൻന്റീൽ

0

ഇരിങ്ങാലക്കുട : പാഴായി ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമം. ബിജെപി പ്രവർത്തകനായ പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചെറുവാൾ സ്വദേശികളും സിപിഐഎം ചെറുവാൾ ബ്രാഞ്ച് അംഗങ്ങളുമായ മുഴുത്തൊട്ടി പറമ്പിൽ അമൽ ( 24 ) കോവത്ത്സുജിത്ത് ( 27 ) എന്നിവരെയാണ് വധിക്കാൻ ശ്രമം നടത്തിയത്.

സംഭവത്തിൽ ബിജെപി സജീവ പ്രവർത്തകൻ ചെറുവാൾഅയ്യൻചിറ ശശിധരനെയാണ് ( 62 ) പോലീസ് അറസ്റ്റ് ചെയ്തത്. ചെറുവാൾ വലിയകുന്ന് വനശാസ്ത്ര ഉത്സവത്തോടനുബന്ധിച്ച് ചെറുവാൾ ഗ്രൗണ്ടിൽ ശനി പത്തോടെയാണ് സംഭവം. അമലും സുഹൃത്തുക്കളും ഗാനമേള കാണുന്നതിനായി ചെറുവാൾ ഗ്രൗണ്ടിൽ നിൽക്കുന്നതിനിടെ ശശിധരനുമായി വാക്കു തർക്കം ഉണ്ടായി. അമൽ ഇവരുമായി പിടിച്ചു മാറ്റാൻ ചെന്നതിലുള്ള വിരോധത്താൽ അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ശശിധരൻ അമലിനെയും സുജിത്തിനെയും കുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്കേറ്റ ഇവരെ ആദ്യം പുതുക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ. എസ് ഐ മാരായ എൻ പ്രദീപ്. ലാലു. സുധീഷ്. എ എസ് ഐ ജോബി. സീനിയർ സിവിൽ ഓഫീസർമാരായ നവീൻകുമാർ. അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. കെ കെ രാമചന്ദ്രൻ എംഎൽഎ. സിപിഐഎം ഒല്ലൂർ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്. എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു.

See Translation

All reactions:

1111

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version