ഇരിങ്ങാലക്കുട : സാമൂഹിക പ്രസക്തിയുള്ള ഗവേഷണ പ്രോജക്ടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാം എന്ന വിഷയത്തിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. എട്ട് സെഷനുകളും ഫീൽഡ് വിസിറ്റും അടങ്ങിയ ശിൽപശാലയിൽ ഗവേഷണ പ്രോജക്ടുകളുടെ വിഷയരൂപീകരണം, രൂപരേഖ തയ്യാറാക്കൽ, ഫണ്ടിംഗ് സാദ്ധ്യതകൾ, ബഡ്ജറ്റിങ്, നടത്തിപ്പ് എന്നിങ്ങനെ വിവിധ വശങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
ഡോ. എ. സീമ ( സയൻ്റിസ്റ്റ്, സി മെറ്റ്), ഡോ. സുധ ബാലഗോപാലൻ ( ഡയറക്ടർ ഔട്ട് റീച്ച്, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്), ഡോ. സി ജി നന്ദകുമാർ (റിട്ട. പ്രഫസർ, കുസാറ്റ്), പ്രഫ. വി കെ. ദാമോദരൻ ( ചെയർമാൻ, സെൻ്റർ ഫോർ ഇൻവയോൻമെൻ്റ് ആൻഡ് ഡെവലപ്മെൻ്റ്), എസ് ഗോപകുമാർ ( ചെയർമാൻ, ഐ ട്രിപ്പിൾ ഇ ലൈഫ് മെമ്പർ അഫിനിറ്റി ഗ്രൂപ്പ് ), ഡോ. സൂരജ് പ്രഭ ( പ്രഫസർ, വിദ്യ അക്കാഡമി ), ഡോ. എസ് എൻ പോറ്റി ( സയൻ്റിസ്റ്റ്, സി മെറ്റ്), അഭിനവ് രാജീവ് ( ഡയറക്ടർ, ബംബിൾ ബീ ഇൻസ്ട്രൂമെൻ്റ്സ് ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ശിൽപശാലയുടെ ഭാഗമായി എല്ലാ അധ്യാപകരും പ്രോജക്ട് പ്രൊപ്പോസൽ സംഗ്രഹം തയ്യാറാക്കി.
ശിൽപശാലയുടെ ഭാഗമായി ആനപ്പന്തം ട്രൈബൽ കോളനിയിലേക്ക് ഫീൽഡ് വിസിറ്റും സംഘടിപ്പിച്ചിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ നരീശക്തി അവാർഡ് ജേതാവായ ഡോ. എ സീമയെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ഡയറക്ടർമാരായ ഡോ. എലിസബത്ത് ഏലിയാസ്, ഡോ. സുധ ബാലഗോപാലൻ, ഡോ. മനോജ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. മുപ്പതോളം അധ്യാപകർ ശിൽപശാലയിൽ സംബന്ധിച്ചു. ഡോ. നീതു വർഗീസ് കൺവീനറായുള്ള സംഘാടക സമിതി പരിപാടിക്ക് നേതൃത്വം നൽകി.