Home Local News കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി

കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി

0

കോവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന തിരുവോണഊട്ടിനും നിത്യ അന്നദാനത്തിനും ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തുടക്കമായി. കൂടാതെ കൂടൽമാണിക്യം ക്ഷേത്രത്തിലും 12 കീഴെടങ്ങളിലും 500 തെങ്ങു തൈ നടന്നതിൻ്റേ ഭാഗമായി കോട്ടിലാക്കൾവളപ്പിൽ തെങ്ങും തൈകൾ നട്ടു. ഐസിഎൽ ഫിൻകോർപ്പിൻ്റെ സാമ്പത്തികസഹായത്തോടെയാണ് ക്ഷേത്രത്തിൽ നിത്യ അന്നദാനം ആരംഭിക്കുന്നത്. ദേവസ്വം ഓഫീസിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ, ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം പി എൻ കബീർ മൗലവി, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ്, നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി, ഐസിഎൽ ഫിൻകോർപ്പ് എം ഡി കെ ജി അനിൽകുമാർ, ഐടിയു ബാങ്ക് ചെയർമാൻ എം പി ജാക്സൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജുള അരുണൻ, സന്തോഷ് ചെറാകുളം,അഡ്വ ഡി ശങ്കരൻകുട്ടി, പി കെ പ്രസന്നൻ, മുൻ എഇഒ ബാലകൃഷ്ണൻ അഞ്ചത്ത്, സത്യദേവൻ മാസ്റ്റർ, ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, അഡ്മിനിസ്ട്രേറ്റർ സുഗീത, ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.1000ഓളം ഭക്തന്മാർ ഇന്ന് ഭക്ഷണം കഴിക്കാൻ ഉണ്ടായി. എല്ലാ ദിവസവും കാലത്ത് അന്നദാനത്തിന് ദേവസ്വം കൗണ്ടറിൽ നിന്നും കൂപ്പൺ ലഭ്യമാണ്. ഉച്ചപൂജ കഴിഞ്ഞാൽ അന്നദാനം വിളമ്പുന്നത് ആയിരിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version