ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു.
ചുരുങ്ങിയ ചെലവിൽ അവധി ദിനം ആഘോഷ കരമാക്കുക എന്ന ആശയം മുൻ നിർത്തിയാണ് കെ.എസ്.ആർ.ടി.സി ഈ സംരഭത്തിന് തുടക്കം കുറിച്ചിട്ടുള്ളതെന്നും , ഇതോടൊപ്പം തന്നെ ഷോപ്പിംങ്ങ് സെന്ററുകൾ , പെട്രോൾ പമ്പുകൾ എന്നിവയല്ലാം ആരംഭിച്ച് കെ.എസ്.ആർ.ടി.സി. യുടെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ടെന്നും , കോവിഡ് പ്രതിസന്ധി മൂലം ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി യിൽ നിന്നും തത്ക്കാലം നിർത്തി വച്ചിരുന്ന തിരുവനന്തപുരം, കോട്ടയം സർവ്വീസുകൾ ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നതാണെന്നും , നവംബർ മുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നതിന് വേണ്ട നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട കെ.എസ്. ആർ.ടി.സി സ്റ്റാൻഡിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ചാലക്കുടി എ.ടി.ഒ. ടി.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അമ്പിളി ജയൻ , കൂടൽ മാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു. പ്രദീപ് മേനോൻ , സി.പി.ഐ(എം) ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ പ്രതിനിധികളായ വി.എം.വിനു മോൻ , ഹെഡ്വിൻ പെരേര , ടി.വി. നോബ് , ജി.വി. സന്തോഷ് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഇൻ ചാർജ് പി. അജിത്ത്കുമാർ സ്വാഗതവും ഇൻസ്പെക്ടർ ടി.കെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. യിൽ നിന്നും മലക്കപ്പാറയിലേക്ക് ആരംഭിക്കുന്ന ഒഴിവു ദിന വിനോദ സഞ്ചാര ട്രിപ്പിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. ചുരുങ്ങിയ ചെലവിൽ അവധി ദിനം ആഘോഷ കരമാക്കുക എന്ന ആശയം മുൻ നിർത്തിയാണ് കെ.എസ്.ആർ.ടി.സി ഈ സംരഭത്തിന് തുടക്കം കുറിച്ചിട്ടുള്ളതെന്നും , ഇതോടൊപ്പം തന്നെ ഷോപ്പിംങ്ങ് സെന്ററുകൾ , പെട്രോൾ പമ്പുകൾ എന്നിവയല്ലാം ആരംഭിച്ച് കെ.എസ്.ആർ.ടി.സി. യുടെ പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ടെന്നും , കോവിഡ് പ്രതിസന്ധി മൂലം ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി യിൽ നിന്നും തത്ക്കാലം നിർത്തി വച്ചിരുന്ന തിരുവനന്തപുരം, കോട്ടയം സർവ്വീസുകൾ ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നതാണെന്നും , നവംബർ മുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നതിന് വേണ്ട നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട കെ.എസ്. ആർ.ടി.സി സ്റ്റാൻഡിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ചാലക്കുടി എ.ടി.ഒ. ടി.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അമ്പിളി ജയൻ , കൂടൽ മാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു. പ്രദീപ് മേനോൻ , സി.പി.ഐ(എം) ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ പ്രതിനിധികളായ വി.എം.വിനു മോൻ , ഹെഡ്വിൻ പെരേര , ടി.വി. നോബ് , ജി.വി. സന്തോഷ് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഇൻ ചാർജ് പി. അജിത്ത്കുമാർ സ്വാഗതവും ഇൻസ്പെക്ടർ ടി.കെ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.