ഇരിങ്ങാലക്കുട : ജനങ്ങളുടെ സാമൂഹിക നിലവാരത്തെ രൂപപ്പെടുത്തുന്നത് അധ്യാപക സമൂഹമാണെന്നും ചന്ദിക ടീച്ചർ ആ പ്രതിബദ്ധത ഉടനീളം പുലർത്തിയെന്നും വി.എം. സുധീരൻ അനുസ്മരിച്ചു. പുല്ലൂരിൽ ചെരിയനത്ത് ചന്ദ്രിക ടീച്ചറുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സുധീരൻ’ ‘ചടങ്ങിൽ പി.കെ.ഭരതൻ അധ്യക്ഷത വഹിച്ചു. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ തന്നിലുള്ള കഴിവുകൾ കണ്ടെത്തിയത് അധ്യാപകരായിരുന്നു. ഓരോ അധ്യാപകനേയും വ്യക്തിപരമായി അറിയാമായിരുന്നു. അത് അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളുടെ സുവർണ കാലഘട്ടമായിരുന്നു. ഇന്നത്തെ സങ്കീർണമായ ജീവിത സാഹചര്യത്തിൽ അദ്ധ്യാപകർ കുട്ടികളുടെ പഠനം മാത്രമല്ല ജീവിതവും ശ്രദ്ധിക്കേണ്ടതുണ്ട്. ചന്ദ്രിക ടീച്ചറുടെ ജീവിതവും ഓർമ്മകളും പങ്കുവെയ്ക്കുന്ന നിത്യചന്ദ്രിക എന്ന പുസ്തകത്തിൻ്റെ പ്രകാശനം അജയമങ്ങാട്ടിനു നൽകി സുധീരൻ പ്രകാശനം ചെയ്തു. പുസ്തകം എഡിറ്റ് ചെയ്ത എം.പി. സുരേന്ദ്രൻ നിത്യചന്ദ്രിക പരിചയപ്പെടുത്തി.എം.കെ. അബ്ദുൾ സലാം സോണിയ ഗിരി പവിഴം ടീച്ചർ, ടി.വി. ചാർളി സിഒ.ടി. അസീസ് സി. എസ്. രവീന്ദ്രൻഅഡ്വ തേജസ് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.