ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിച്ചുവരുന്ന ഇരിങ്ങാലക്കുടയിലെ പ്രതീക്ഷാ ഭവനിൽ മലിനജല ശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി. കേരള സോൾവെൻറ് എക്സ്ട്രാക്ഷൻ പദ്ധതിക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തത്. ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ: പോളി കണ്ണൂക്കാടൻ പദ്ധതി ആശീർവാദം ചെയ്തു. കേരള സോൾവെൻറ് എക്സ്ട്രാക്ഷൻ കമ്പനി മാനേജിങ് ഡയറക്ടർ അഡ്വ:എ പി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി റവ: ഫാ: പയസ് ചിറപ്പണത്ത്, ക്രൈസ്റ്റ് ആശ്രമം പ്രിയോർ റവ: ഫാ :ജേക്കബ് ഞെരിഞ്ഞമ്പിള്ളി, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, എം പി ജാക്സൺ, മുൻസിപ്പൽ കൗൺസിലർ ജെയ്സൺ പാറേക്കാടൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രതീക്ഷാ ഭവൻ പ്രിൻസിപ്പൽ റവ: സി :പോൾസി സ്വാഗതവും പ്രതീക്ഷാ ഭവൻ മാനേജർ റവ: സി: വില്യം നന്ദിയും രേഖപ്പെടുത്തി.