സ്റ്റുഡന്റസ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം

263

യു. ജി. സി. യുടെ പുതിയ നിര്‍ദേശമായ സ്റ്റുഡന്റസ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം ക്രൈസ്റ്റ് കോളേജില്‍ ആരംഭിച്ചു. ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 1100 വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 26 മുതല്‍ 5 ദിവസങ്ങളില്‍ ആയാണ് പ്രോഗ്രാം നടക്കുന്നത്. പാഠ്യ പദ്ധതി, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ലിംഗനീതി, മൂല്യാധിഷ്ടിത വിദ്യാഭ്യാസം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം. പഠനത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പഠിക്കുന്ന കലാലയത്തെക്കുറിച്ചും അവിടത്തെ പ്രവര്‍ത്തന രീതികളെക്കുറിച്ചും അവബോധം ഉണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കയുന്നത്. ഫാ. പോള്‍.പൊട്ടക്കല്‍, ഫാ. ജോയ്. പീനിക്കപ്പറമ്പില്‍, ഫാ . ഡേവിസ് ആന്റണി മുണ്ടശ്ശേരി, ഡോ. ടി. വിവേകാനന്ദന്‍ എന്നിവര്‍ ക്ലാസ്സുകള്‍ക് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘടനം ചെയ്ത ചടങ്ങില്‍ ഡോ. റോബിന്‍സണ്‍ പൊന്‍മനിശ്ശേരി സ്വാഗതവും, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ബോസ്. പി. ആര്‍. നന്ദിയും, ഫാ. ജോയ് പീനിക്കപ്പറമ്പില്‍, വൈസ് പ്രിന്‍സിപ്പാള്‍ ആശംസയും നേര്‍ന്നു.

ക്രൈസ്റ്റ് കോളേജിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
ക്രൈസ്റ്റ് കോളേജിലെ ലഹരി വിരുദ്ധ ദിനം എക്സൈസ് വിഭാഗ സർക്കിൾ ഇൻസ്‌പെക്ടർ ശ്രി. വേലായുധൻ കുന്നത്ത് ഉദ്ഘടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്ത വിദ്യാർത്ഥികൾക്ക് ലഹരി ഉപയോഗത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ച് അദ്ദേഹം ക്ലാസ്സ്‌ എടുത്തു. പ്രിൻസിപ്പാൾ ഡോ. മാത്യു പോൾ ഊക്കൻ അധ്യക്ഷനായ ചടങ്ങിൽ IQAC കോഓഡിനേറ്റർ ഡോ. റോബിൻസൺ പൊൻമനിശ്ശേരി സ്വാഗതവും, വൈസ് പ്രിൻസിപ്പാൾ പ്രൊഫ.ബോസ്. പി. ആർ. നന്ദിയും, ഫാ. ജോയ് പീനിക്കപ്പറമ്പിൽ, വൈസ് പ്രിൻസിപ്പാൾ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

Advertisement