Monthly Archives: August 2018
കേരളസ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓണച്ചന്ത ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട-കേരളസ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന ഈ വര്‍ഷത്തെ ഓണച്ചന്ത ഠാണാവിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ .കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ചാലക്കുടി...
പടിഞ്ഞാറെ വേണ്ടശ്ശേരി കാര്‍ത്ത്യായനിയമ്മ പടിഞ്ഞാറെ വേണ്ടശ്ശേരി കാര്‍ത്ത്യായനിയമ്മ (85) വയസ്സ് നിര്യാതയായി
പടിഞ്ഞാറെ വേണ്ടശ്ശേരി കാര്‍ത്ത്യായനിയമ്മ (85 വയസ്സ്,റിട്ടയര്‍ഡ് ടീച്ചര്‍ നാഷ്ണല്‍ ഹൈസ്‌കൂള്‍ ഇരിങ്ങാലക്കുട.
മക്കള്‍ -ഉഷ,സതീശന്‍ (ഖത്തര്‍)രമാദേവി (ഹെഡ്മിസ്ട്രസ്സ് കാറളം ഹൈസ്‌കൂള്‍,ശ്രീലത (അമേരിക്ക )
മരുമക്കള്‍-നാരായണന്‍കുട്ടി,സ്മിത,അനില്‍ കുമാര്‍,ശിവനാരായണന്‍ ദാസ്
കോമ്പരുപറമ്പില്‍ പരമന്‍ മകന്‍ രാഘവന്‍ (75 വയസ്സ്)അന്തരിച്ചു
കല്‍പ്പറമ്പ്-കോമ്പരുപറമ്പില്‍ പരമന്‍ മകന്‍ രാഘവന്‍ (75 വയസ്സ്)അന്തരിച്ചു.
ഭാര്യ-പുഷ്പാര്‍ജ്ജനി.
മക്കള്‍-രമ ,രേണുക,രാജേഷ്.
മരുമക്കള്‍-രാജന്‍,ഉണ്ണികൃഷ്ണന്‍ ,ബിനി രാജേഷ്
ഇരിങ്ങാലക്കുട എം. എല്‍ .എ പ്രൊഫ അരുണന്‍ മാസ്റ്റര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ അരുണന്‍ മാസ്റ്റര്‍ ദുരിതാശ്വാസ ക്യാമ്പുകളുകള്‍ സന്ദര്‍ശിച്ചു.ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളായ സെന്റ് മേരീസ് ,സെന്റ് ജോസഫ്സ് കോളേജ് എന്നീ ദുരിതാശ്വാസ ക്യാമ്പുകള്‍ എം .എല്‍ .എ സന്ദര്‍ശിച്ചു.ക്യാമ്പിലെ...
ഓണത്തിന് ആശങ്കയോടെ ഒരുങ്ങി വഴിയോര കച്ചവടക്കാര്‍
ഇരിങ്ങാലക്കുട-കേരളം മുഴുവന്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ നഷ്ടമായത് വഴിയോര കച്ചവടക്കാരുടെ സ്വപ്‌നങ്ങളാണ്.എല്ലാ വര്‍ഷവും ഓണത്തിന് ഇരിങ്ങാലക്കുടയില്‍ കച്ചവടം നടത്തുന്നവര്‍ പ്രളയക്കെടുതിയില്‍ ഇരിങ്ങാലക്കുടക്കാര്‍ ഓണാഘോഷത്തെ മറക്കുമെന്ന ആശങ്കയിലാണ് .ഓണത്തിനു വേണ്ടി തൃക്കാക്കരപ്പന്‍ ,വിവിധ തരം പൂക്കള്‍...
ബസ്സ് സര്‍വ്വീസുകള്‍ വീണ്ടും ആരംഭിച്ചു
ഇരിങ്ങാലക്കുട-വെള്ളക്കെടുതി മൂലം നിര്‍ത്തി വച്ചിരുന്ന ബസ്സ് സര്‍വ്വീസുകള്‍ പുനസ്ഥാപിക്കപ്പെട്ടു.ഇരിങ്ങാലക്കുടയില്‍ നിന്ന് തൃശൂര്‍ ,കൊടുങ്ങല്ലൂര്‍,മാള,കൊടകര ,പുതുക്കാട് ,ആമ്പല്ലൂര്‍ ,തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സ് സര്‍വ്വീസുകളാണ് പുനസ്ഥാപിക്കപ്പെട്ടത്.തൃശൂര്‍ ഭാഗത്തേക്ക് ഊരകം വഴി വളരെ കുറച്ചു ബസ്സുകള്‍ മാത്രമെ...
പടിയൂര്‍, പൂമംഗലം, കാറളം പഞ്ചായത്തുകളില്‍ വിട്ടുമാറാതെ ദുരിതം
ഇരിങ്ങാലക്കുട : കെഎല്‍ഡിസി കനാലിലെ വെള്ളം ബണ്ട് തകര്‍ത്ത് ഒഴുകുന്നതിനാല്‍ പടിയൂര്‍, പൂമംഗലം, കാറളം എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വെള്ളമൊഴിയുന്നില്ല. താണിശേരി ഹരിപുരംഅമ്പലത്തിനു മുന്‍പിലെ ബണ്ട് തകര്‍ന്ന് തെക്കോട്ട് ഒഴുകുന്ന വെള്ളം...
വെള്ളമൊഴിയാതെ കാട്ടൂര്‍
ഇരിങ്ങാലക്കുട: നാല് ദിവസമായി വെള്ളത്തില്‍ മുങ്ങി കാട്ടൂര്‍ ബസാര്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് കാട്ടൂര്‍ ബസാറില്‍ വെള്ളം കയറിയത്. രാത്രിയോടെ ബസാറിലെ അഞ്ഞൂറോളം കടകളും വെള്ളത്തിനടിയിലായി. ഇതിവരേയും ഒരു കടപോലും തുറക്കാനായിട്ടില്ല. ഓണം മുന്നില്‍...
ദുരിത ബാധകര്‍ക്ക് ഭക്ഷണവും സൗകര്യവുമൊരുക്കി വ്യവസായി ഷണ്‍മുഖന്‍
ഇരിങ്ങാലക്കുട : കൊറ്റനല്ലൂര്‍ കരുവാപ്പടി സ്വദേശി തെക്കരയ്ക്കല്‍ ഷണ്‍മുഖനാണ് 22 കുടുംബങ്ങള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കിയത്. തന്റെ പലഹാര കമ്പനി 74 പേര്‍ക്കുള്ള ദുരിതാശ്വാസക്യാമ്പുകളാക്കി മാറ്റിയത്. പടിയൂര്‍ പഞ്ചായത്തിലെ 6,11 വാര്‍ഡുകളില്‍ നിന്നുള്ളവരും...
സൂപ്പര്‍മാനായി സൂപ്പര്‍താരം ടൊവീനോ
ഇരിങ്ങാലക്കുട-താരപ്രഭയില്ലാതെ ടൊവീനോ തോമസ് ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ അഞ്ചു ദിവസമായി മുഴുവന്‍ സമയവും നടന്‍ ടൊവീനോ സഹായമെത്തിക്കുകയാണ് .രാവിലെ തുടങ്ങുന്ന യാത്ര വൈകും വരെ നീളുന്നു.വ്യാഴം ഉച്ചയോടെ ആറാട്ടുപുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ വെള്ളം...
പ്രളയത്തില്‍ നിന്ന് കരകയറാന്‍ കൈതാങ്ങായി ക്രൈസ്റ്റ് മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട-ദുരിത കയത്തില്‍ നിന്ന് കര കയറാന്‍ കൈതാങ്ങായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ തവനീഷ് സംഘടനയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ക്യാമ്പ് .ഇരിങ്ങാലക്കുടയിലെ ക്യാമ്പുകളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ ആവശ്യാനുസരണം ഇവിടെ നിന്ന് കൊണ്ട് പോകുന്നതിനാല്‍ സാധനങ്ങളുടെ...
ദുരിതപെയ്തില്‍ സര്‍വ്വം നഷ്ടമായവര്‍ക്ക് സെന്റ് ജോസഫ്‌സില്‍ അഭയകേന്ദ്രം
ഇരിങ്ങാക്കുട: മഴയും പ്രളയവും സമ്മാനിച്ച ദുരിതങ്ങളില്‍ പകച്ചു നില്‍ക്കുകയാണ് കേരളം. മന:സാക്ഷിയുണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കലാലയം ഹൃദയപൂര്‍വം തുറന്നു നല്‍കിസെന്റ് ജോസഫ്‌സ്. ഹോളി ഫാമിലി സിസ്റ്റേഴ്‌സിന്റയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഇവിടെ പ്രവര്‍ത്തനങ്ങള്‍ സജീവം. ....
മഹാദുരന്തത്തിന് സഹായ പെരുമഴയായ് ഇരിങ്ങാലക്കുടയുടെ പ്രിയ താരങ്ങള്‍
ഇരിങ്ങലക്കുട : പ്രളയമേഖലകളില്‍ സാന്ദ്വനവും സാഹയവുമേകി ഇരിങ്ങാലക്കുടയുടെ പ്രിയതാരങ്ങള്‍ ടൊവീനയും അനുപമയും. പ്രളയകെടുതികള്‍ തുടങ്ങിയതുമുതല്‍ രക്ഷാപ്രവര്‍ത്തനവും സഹായഹസ്തവും സാന്ദ്വനവുമേകി നടന്‍ടൊവീനോ ദുരനതമുഖത്തുണ്ട്. ദുരിതാശ്വായ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയും പടിയൂര്‍ പഞ്ചായത്തുകളില്‍ നിരവധി മേഖലകളില്‍...
അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
അബുദാബി : അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് റസാഖ് ഒരുമനയൂരിന്റെ അദ്ധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി...
ഇരിങ്ങാലക്കുടയില്‍ പ്രളയദുരിതത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നത് മൂവായിരത്തിലധികം പേര്‍
ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച ഇരിങ്ങാലക്കുടയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കട്ട് ദുരിതത്തിലായത് മൂവായിരത്തോളം പേരാണ്.എഴുപതോളം ക്യാമ്പുകളാണ് താലൂക്കില്‍ ആരംഭിച്ചിരിക്കുന്നത്.ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ എത്തിയത് പടിയൂര്‍ മേഖയിലാണ്.പഞ്ചായത്തില്‍ 8 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത് ഇതില്‍...
ഇരിങ്ങാലക്കുടയിലെ ദുരിതബാധിത ക്യാമ്പുകളില്‍ സഹായവുമായി ടൊവിനോ തോമസ്
ഇരിങ്ങാലക്കുട : കേരളം മുഴുവന്‍ പ്രളയദുരിതത്തില്‍പ്പെട്ട് കിടക്കുമ്പോള്‍ ലോകത്തിന്റെ നാനവശത്ത് നിന്നും സഹായഹസ്തങ്ങള്‍ എത്തുകയാണ്.ഇരിങ്ങാലക്കുടക്കാരന്‍ കൂടിയായ സിനിമാതാരം ടൊവിനോ തോമസ് സുഹൃത്തുക്കളുമായി ഇരിങ്ങാലക്കുടയിലെ എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് ആവശ്യമായ സഹായവിതരണങ്ങള്‍ നടത്തി.ക്യാമ്പുകളില്‍ എത്തിയ...
ഉരുള്‍പൊട്ടലില്‍ നിന്നും പ്രളയത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ പശ്ചിമഘട്ടം സംരക്ഷിക്കണം: നാഷ്ണല്‍ സ്‌കൂള്‍ എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട- ഉരുള്‍പൊട്ടലില്‍ നിന്നും പ്രളയക്കെടുതിയില്‍ നിന്നും രക്ഷിക്കാന്‍ പശ്ചിമഘട്ട പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഭാരതാംബയെ വന്ദിച്ച് നൃത്ത ശില്പവുമായി എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.ഇരിങ്ങാലക്കുട നാഷണല്‍ എച്ച് .എസ്.എസ് ലെ എന്‍....
ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പുകളില്‍ പൂരതിരക്ക്
ഇരിങ്ങാലക്കുട : നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനായി വന്‍തിരക്ക്.കിലോമിറ്ററുകള്‍ ക്യൂ നിന്നാണ് പലരും ഇന്ധനം നിറയ്ക്കുന്നത്.പ്രളയക്കെടുതി മൂലം എറണാകുളം ജില്ലയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ പെട്രോള്‍, ഡീസല്‍ വിതരണത്തിന് ക്ഷാമം നേരിടുമെന്ന...
തൃശ്ശൂര്‍ ജില്ലയില്‍ പ്രളയകെടുതിയുടെ ദുരിതകയത്തില്‍ ജനങ്ങള്‍
തൃശ്ശൂര്‍ : സംസ്ഥാനമൊട്ടാകെ പ്രളയകെടുതിയില്‍ ഉഴലുമ്പോഴും തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കാര്യമായ ദുരിതങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി തുടങ്ങി.ഡാംമുകള്‍ എല്ലാം തന്നെ പരമാവധി...
കൂടല്‍മാണിക്യം,അയ്യങ്കാവ് ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം കീഴേടമായ അയ്യങ്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറയ്ക്ക്...