Home Local News ടെയില്‍സ് ഫ്രീ ഓ എസ് – സുരക്ഷയില്‍ ഒരു പടി മുന്നില്‍

ടെയില്‍സ് ഫ്രീ ഓ എസ് – സുരക്ഷയില്‍ ഒരു പടി മുന്നില്‍

0

ലിനക്സ് അധിഷ്ടിത ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ അനവധിയുണ്ട്. എന്നാല്‍ അവയുടെ ഇടയില്‍ സുരക്ഷയുടെ കാര്യത്തില്‍ മറ്റേതു ഓപ്പന്‍ സോഴ്സ് ഓ എസ്സിനെക്കാലും വെല്ലുന്നതാണ് ടെയില്‍സ്. അമേരിക്കയുടെ സൈബര്‍ ചാര പ്രവര്‍ത്തനങ്ങളെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന്‍ ഉപയോഗിച്ചിരുന്നത് എന്ന ഖ്യാതിയും ഇവന് സ്വന്തം. എവിടെയിരുന്നും ഇതു കമ്പ്യൂട്ടര്‍ ഉപയോഗിച്ചും നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റൊരാള്‍ അറിയാതെ ചെയ്തു തീര്‍ക്കാന്‍ കഴിയും എന്നതാണ് ഈ ഓ എസ്സിന്‍റെ പ്രത്യേകത. ടെയില്‍സ് ഒരു ഡെബിയന്‍ ലിനക്സ് അധിഷ്ഠിത സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റം ആണ്. (The Amnesic Incognito Live System). USB, DVD, SD Card എന്നിവയില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാം എന്നതും ഇതിന്‍റെ എടുത്തു പറയേണ്ട മേന്മയാണ്. ഇന്റര്‍നെറ്റില്‍ നമ്മെ അജ്ഞാതമാക്കി നിര്‍ത്താനും നമ്മുടെ വിവരങ്ങള്‍ മികച്ച രീതിയില്‍ എന്ക്രിപ്റ്റ് ചെയ്യാനും സാധിക്കും. അത്യാവശ്യം വേണ്ടുന്ന ഇമേജ് സൗണ്ട് എഡിറ്റിംഗ് ടൂളുകള്‍ , വെബ്‌ ബ്രൌസര്‍ , മെസ്സെന്ജ്ജേര്‍ , ഓഫീസ് സ്യൂട്ട് എന്നിവ പ്രത്യേകം ഇ ഓ എസ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാത്രമല്ല ടെയില്‍സ് ഒരു ലൈവ് സിസ്റ്റം ആണ്, ഒരു കമ്പ്യൂട്ടറില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിനു യാതൊരു വിധത്തിലും പ്രശ്നം ഉണ്ടാക്കാത്ത വിധത്തില്‍ ഇത് പ്രവര്‍ത്തിക്കും. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് പോലുള്ള മെമ്മറികള്‍ ഇത് ഉപയോഗിക്കില്ല. ടോര്‍ നെറ്റ് വര്‍ക്ക്‌ ഉപയോഗിച്ചാണ് ബ്രൌസിംഗ് മുഴുവന്‍ നടക്കുന്നത്, അതുകൊണ്ട് തന്നെ ഉപയോഗിക്കുന്ന സിസ്റ്റം ട്രാക്ക് ചെയ്യുക എന്നതും അല്പം വിഷമകരമായ ജോലിയാകുന്നു. ആരാണ് ടെയില്‍സിനു പുറകില്‍ എന്നതും അജ്ഞാതം തന്നെ.


ഓപറേറ്റിങ്ങ്‌ സിസ്റ്റം ഡൌണ്‍ലോഡ് ചെയ്യാം
https://tails.boum.org/

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version