Home Local News പോക്സോ കേസിൽ അക്യുപങ്ചർ ചികിത്സകൻ റിമാന്‍റിലേക്ക്

പോക്സോ കേസിൽ അക്യുപങ്ചർ ചികിത്സകൻ റിമാന്‍റിലേക്ക്

0

ഡ്രീംസ് വെൽനസ് ക്ലിനിക്ക്, ഡ്രീംസ് വുമൺസ് വേൾഡ്, ഡ്രീംസ് അക്യുപങ്ചർ ക്ലിനിക് എന്നിവ ഉടമയായ പുത്തൻവേലിക്കര ചാലക്ക സ്വദേശി കോന്നം വീട്ടിൽ സുധീർ ഷാമൻസിൽ 40 എന്നയാളെയാണ് പോക്സോ കേസിൽ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ സ്ഥാപനത്തിൽ അക്യുപങ്ചർ ചികിത്സയ്ക്ക് വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2022 ഏപ്രിൽ മാസം മുതലും, പെൺകുട്ടി പ്രായപൂർത്തിയയതിന് ശേഷം 2025 മാർച്ച് 25-ാം തീയതി വരെയും പല തവണകളിൽ പ്രതിയുടെ സ്ഥാപനങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിനാണ് സുധീർ ഷാമൻസിലിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൃശ്ശൂർ റുറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശപ്രകാരം, കൊടുങ്ങല്ലൂർ ഡി എസ് പി രാജൂ വി.കെ, മതിലകം ഇൻസ്പെക്ടർ ഷാജി കൊടുങ്ങല്ലൂർ എസ് ഐ സാലിം കെ പ്രൊബേഷണൻ എസ് ഐ വൈഷ്ണവ്, എ എസ് ഐ സെബി, ജിഎസ് സി പി ഒ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version