മുരിയാട് : മുരിയാട് കേന്ദ്രീകരിച്ച് ഫാര്‍മേഴ്സ് നിധി ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു. മുരിയാട് മേഖല ഫാര്‍മേഴ്സ് നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം മെയ് 10 വ്യാഴാഴ്ച 11 മണിക്ക് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വ്വഹിക്കും. എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം ഭദ്രദീപം തെളിയിക്കും. മുരിയാട് പള്ളി വികാരി സിജോ ഇരുമ്പന്‍ ആദ്യ നിക്ഷേപം സ്വീകരിക്കും. പ്രതിമാസ നിക്ഷേപങ്ങള്‍ ദിവസം, ആഴ്ച , മാസം എന്നിങ്ങനെ സൗകര്യാര്‍ത്ഥം അടക്കാവുന്നതാണെന്നും ഡെയിലി കളക്ഷന്‍ സൗകര്യവും, കുറഞ്ഞ പലിശ നിരക്കില്‍ ഗോള്‍ഡ് ലോണ്‍ , പ്രോപ്പര്‍ട്ടി ലോണ്‍, പേര്‍സണല്‍ ലോണ്‍, എന്നിവ ലളിതമായ വ്യവസ്ഥകളോടെ നല്‍കുന്നതാണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുരിയാട് മേഖല ഫാര്‍മേഴ്സ് നിധി ലിമിറ്റഡ് ചെയര്‍മാന്‍ ശിവരാമന്‍ ഞാറ്റുവെട്ടി, മാനേജിങ് ഡയറക്ടര്‍ ശശി കൈതയില്‍, സുരേന്ദ്രന്‍ കാര്യങ്കാട്ടില്‍ , പരമേശ്വരന്‍ അമ്പാടത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here