മൂര്‍ക്കനാട് : ഇരിങ്ങാലക്കുട നഗരസഭയിലെ 1 -ാം വാര്‍ഡിലെ (മൂര്‍ക്കനാട്)23-ാം നമ്പര്‍ അംഗനവാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം.മൂര്‍ക്കനാട് ശിവക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അംഗനവാടിയിലെ ഓടുകള്‍ എല്ലാം തന്നേ തന്നെ പട്ടികകള്‍ തകര്‍ന്ന് താഴെ വീണ നിലയിലാണ്.വാതിലുകളുടെ കട്ടിളകള്‍ ഇളകി മാറിയതിനാല്‍ വാതില്‍ അടയ്ക്കുവാന്‍ കഴിയില്ല.രാത്രി കാലങ്ങളില്‍ അംഗനവാടിയില്‍ സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്.നിലവില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ എത്തുന്നത്.അംഗനവാടിയുടെ ശോചനവസ്ഥയാണ് മറ്റ് രക്ഷിതാക്കള്‍ക്ക് വിദ്യാര്‍ത്ഥികളെ ഇവിടെ അയക്കുവാന്‍ ഭയപ്പെടുത്തുന്നത്.അംഗനവാടിയോട് ചേര്‍ന്നുള്ള സ്‌റ്റോര്‍ റൂമിലാണ് ഇപ്പോള്‍ അംഗനവാടി പ്രവര്‍ത്തിക്കുന്നത്.സമീപവാസികളും അംഗവാടി ടീച്ചറും വിഷയം വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍പെടുത്തിയെങ്കില്ലും ഇപ്പോള്‍ അംഗനവാടിയിലേയ്ക്ക് വിദ്യാര്‍ത്ഥികളെ കെണ്ടുവരാതിരിക്കുവാനും നഗരസഭയിലെ എല്ലാ അംഗനവാടികള്‍ക്കും കൂടി ഫണ്ട് വകയിരുത്തിയുണ്ടെന്നും അത് ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം നടത്താം എന്നുമാണ് മറുപടി ലഭിച്ചത്.വിഷയം ശ്രദ്ധയില്‍പ്പെട്ട ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കാന്‍ തിരുമാനിച്ചിട്ടുണ്ട്.

2 COMMENTS

  1. ശക്തമായ സമര നടപടികളുമായി മുന്നോട്ടുപോവുകയാണ് വേണ്ടത്… അധിരികളുടെ ഇത്തരം തോന്നിവാസങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ല ….ഡിവൈഎഫ്ഐ ഈ വിഷയം ഏറ്റെടുക്കണം.. ആരും ചോദിക്കാനും പറയാനും വരില്ലന്ന അധികാരികളുടെ അഹങ്കാരത്തെ ചോദ്യം ചെയ്യണം…

  2. നഗരസഭ എത്രയും പെട്ടന്ന് ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.
    M. L. A യുടെ ഭാഗത്തുനിന്ന് പുനരുദ്ധാരണത്തിന് വേണ്ട ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വാർഡ് counselor ഉറക്കം നടിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here