ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭയുടെ ആരോഗ്യ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നുകളുടെ വിതരണവും 2019 ജൂണ്‍ 9 ഞായറാഴ്ച രാവിലെ 9 മണിക്ക് എം. എല്‍. എ പ്രൊഫ. കെ. യു. അരുണന്‍ ഉദ്ഘാടനം ചെയ്യുന്നു. കാരുകുളങ്ങര നൈവേദ്യം ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ബഹു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാ ഷിജു അധ്യക്ഷത വഹിക്കുന്നു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കുന്നു. ക്യാമ്പ് ഉച്ചയ്ക്ക് 12.30 വരെയുണ്ടായിരിക്കും.ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 9447047101 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here