Tuesday, March 17, 2026
33.3 C
Irinjālakuda

ഇരിങ്ങാലക്കുട ആസ്ഥാനമായി റവന്യൂ ഡിവിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനം.

ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റില്‍ തൃശ്ശൂര്‍ ജില്ലയിലേക്ക് പുതുതായി അനുവദിച്ച റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി രൂപീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുടയില്‍ ആര്‍.ഡി.ഒ.ഓഫീസ് അനുവദിക്കണമെന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള ആവശ്യം ഇതോടെ യാഥാര്‍ത്ഥ്യമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്ത 5 പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ ഒന്ന് ഇരിങ്ങാലക്കുടയിലാണ്. മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകള്‍ ചേര്‍ത്ത് ഇരിങ്ങാലക്കുടയിലാണ് റവന്യൂ ഡിവിഷന്‍ രൂപീകരിക്കപ്പെടുക. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായിരുന്നതുമാണ്. എന്നാല്‍ ബജറ്റ് പ്രഖ്യാപനമില്ലാതിരുന്നതിനാല്‍ നടപ്പാവാതെ പോകുകയായിരുന്നു. ഇരിങ്ങാലക്കുട ജില്ലയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസ് അനുവദിക്കുന്നത് പുതിയ ഊര്‍ജ്ജം നല്‍കും. ജില്ലാ പദവിയുടെ വക്കോളമെത്തിയ ഓഫീസ് സംവിധാനങ്ങളും നിലവില്‍ ഇരിങ്ങാലക്കുടയിലാണ്. അഡിഷണല്‍ ജില്ലാകോടതിയും ഫാമിലി കോടതിയുമുള്‍പ്പടെ പതിനൊന്ന് കോടതികളുള്‍പ്പെടുന്ന ജൂഡീഷ്യല്‍ സംവിധാനവും അസിസറ്റന്റ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള പോലീസ് സംവിധാനങ്ങളും ജില്ലാ റൂറല്‍ വനിതാപോലീസ് സേനയും ഇരിങ്ങാലക്കുടയില്‍പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ റൂറല്‍ ട്രഷറി,താലൂക്ക് ജനറല്‍ ആശുപത്രി എന്നിവ ഇതിലുള്‍പ്പെടും. സ്പെഷല്‍ സബ് ജയില്‍ നിര്‍മ്മാണം നടന്നുവരുന്നുണ്ട്. ഭൂമിശാസ്ത്രപരമായും തൃശ്ശൂര്‍ ജില്ലയുടെ മധ്യഭാഗത്ത് വരുന്നത് ഇരിങ്ങാലക്കുടയാണ്. നിലവിലെ തൃശ്ശൂര്‍ ആര്‍.ഡി.ഒ ഓഫീസിന്റെ പ്രവര്‍ത്തനപരിധി നിശ്ചയിച്ച് ശേഷിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ പൊതുജനങ്ങള്‍ക്ക് കുറവ്ദൂരം സഞ്ചരിച്ച് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും ഇരിങ്ങാലക്കുടയിലാണെന്നതും ആര്‍.ഡി.ഒ ഓഫീസിനായി സ്ഥലസൗകര്യമന്വേഷിക്കേണ്ട ആവശ്യമില്ലെന്നതും ഗുണകരമായി.

Related News പുതിയ റവന്യൂ ഡിവിഷന്‍ – സ്വാഗതമേകി ഇരിങ്ങാലക്കുട – ഇനി ഫയലുകള്‍ക്ക് വേഗതയേറും

Hot this week

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

Topics

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ മണപ്പുറം ഫിനാൻസ്...

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...
spot_img

Related Articles

Popular Categories

spot_imgspot_img