ഇരിങ്ങാലക്കുട : റോട്ടറി ക്ലാബ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ലോകപരിസ്ഥിതിദിനത്തില്‍ സിവില്‍ സ്റ്റേഷനില്‍ ശലഭോദ്യാന പാര്‍ക്കിന് ജില്ലാ ജഡ്ജ് എ.സി. ഹരിഗോവിന്ദന്‍ തൈകള്‍ നട്ടുകൊണ്ട് ആരംഭം കുറിച്ചു. ശലഭങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള വിവിധ വൃക്ഷതൈകള്‍ കത്തീഡ്രല്‍ വികാരി ആന്റോ ആലപ്പാടന്‍, പെരിഞ്ഞനം ഗ്രാമപഞഅചായത്ത് പ്രസിഡന്റ് കെ.കെ.സച്ചിത്ത്, ക്രൈസ്റ്റ് കോലേജ് വൈസ്പ്രിന്‍സിപ്പാല്‍ ഫാ.ജോയ് പീണക്കപറമ്പില്‍, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍എം.എച്ച്. ഹരീഷ് എന്നിവര്‍ പാര്‍ക്കിന്റെ വിവിധ സ്ഥലങ്ങളില്‍ നട്ടുകൊണ്ട് ആശംസകള്‍ അര്‍പ്പിച്ചു. പ്രസിഡന്റ് റൊട്ടേറിയന്‍ പോള്‍സണ്‍ മൈക്കിള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ.എം.എ.ജോണ്‍ ശലഭോദ്യാന പാര്‍ക്കിനെക്കുറിച്ച് വിശദീകരിച്ചു. റോട്ടറി അസി.ഗവര്‍ണര്‍ റൊട്ടേറിയന്‍ ടി.ജി. സച്ചിത്ത് സ്വാഗതവും റൊട്ടേറിയന്‍ അഡ്വ.പി.ജെ.തോമസ് നന്ദിയും പറഞ്ഞു. റൊട്ടേറിയന്‍മാരായ പ്രവീണ്‍ തിരുപ്പതി, സുനില്‍ ചെരടായി, തിമോസ് പി.ജെ., വിന്‍സ് വര്‍ഗ്ഗീസ് എന്നിവര്‍ നേതത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here