ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പുല്ലൂർ റേഷൻകടയ്ക്ക് സമീപം ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സിപിഐ(എം )ഏരിയ കമ്മിറ്റി അംഗവും, ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. കെ സി ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ ജി മോഹനൻ മാസ്റ്റർ,വി ആർ സുന്ദരൻ, അജിതാ രാജൻ, സന്തോഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.




