ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ മിനി വർഗീസിനു ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ 2024 -25 വർഷത്തെ യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ് സമ്മാനിച്ചു. വിദ്യാജ്യോതിയിൽ നടന്ന അനുമോദന യോഗത്തിൽ ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണുക്കാടൻ അവാർഡ് നൽകി ആദരിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇരിമ്പൻ ആശംസകൾ നേർന്നു