വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങി ബസ് സ്റ്റാൻഡിന് സമീപത്തുള്ള പള്ളിയുടെ മുൻവശത്ത് മൂത്രമൊഴിക്കാൻ നിൽക്കുന്നത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്താൽ തളിക്കുളം പുതുക്കുളം കളാംപറമ്പ് സ്വദേശി പുതിയവീട്ടിൽ യൂസഫ് 40 വയസ്സ് എന്നയാളെ അസഭ്യം പറഞ്ഞ് തള്ളിതാഴെയിട്ട് കൈകൊണ്ടും കരിങ്കല്ലുകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ മുറ്റിച്ചൂർ സ്വദേശി എടക്കാട്ടുതറ വീട്ടിൽ ഹാരിസ് 32 വയസ്സ്, ചാഴൂർ വേലുമാൻ പടി സ്വദേശി കുളങ്ങര പറമ്പിൽ വീട്ടിൽ ഷിജാദ് 34 വയസ്സ് എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
ഹാരിസ് വലപ്പാട്, അന്തിക്കാട്, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി രണ്ട് അടിപിടിക്കേസിലും, മയക്ക് മരുന്ന് വിൽപ്പനക്കായി കൈവശം വച്ച ഒരു കേസിലും, ഒരു മോഷണക്കേസിലും അടക്കം നാല് ക്രമിനൽക്കേസിലെ പ്രതിയാണ്.
ഷിജാദ് അന്തിക്കാട്, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, ഒരു മോഷണക്കേസിലും അടക്കം മൂന്ന് ക്രമിനൽക്കേസിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ് ഇൻസ്പെക്ടർ എബിൻ.സി.എൻ, എ.എസ്.ഐ. സജയൻ, സി.പി.ഒ ജെസ് ലിൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.