ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ പുതിയ റോട്ടറി വർഷത്തിലെ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും നടന്നു.
ഇരിങ്ങാലക്കുട എം. സി. പി. കൺവൻഷൻ സെന്ററിൽ വച്ചു നടന്ന വിപുലമായ ചടങ്ങിൽ വച്ചു് റോട്ടറി വർഷം 2025-26 ലെ പ്രസിഡണ്ടായി ശ്രീ. ബിജോയ് വിശ്വനാഥ് സെക്രട്ടറിയായി ശ്രീ. രമേഷചന്ദ്രൻ എന്നിവരും മററു ഭാരവാഹികളും സ്ഥാനമേററു. റോട്ടറി വർഷം 2027-28ലെ ഡിസ്ട്രിക്ററ് ഗവർണർ നോമിനി ആയ ആർ ജയശങ്കർ മുഖ്യാതിഥിയായിരുന്നു. ക്ബ്ബ് ഡയറക്ടർ സുരേഷ് ടി.എസ്. സ്വാഗതം പറഞ്ഞു. അസി. ഗവർണർ അനൂപ് ചന്ദ്രൻ, ജി. ജി. ആർ. ദിലീപ് എം എസ്, മുൻ പ്രസിഡന്റ് ജോജോ കെ ജെ എന്നിവർ പ്രസംഗിച്ചു.
ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ 25000 രൂപയുടെ രണ്ട് സ്കോളർഷിപ്പുകൾക്കായി ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ സാൻഡ്ര എസ്, ഡൊണാൾഡ് ഡേവിഡ് എൻ എന്നിവരെ തിരഞ്ഞെടുത്തു. അസി. ഗവർണർ അനൂപ് ചന്ദ്രൻ വിദ്യാർത്ഥികൾക്ക് ചെക്കുകൾ കൈമാറി. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാദർ. ജോൺ പാലിയേക്കര അനുമോദനങ്ങൾ അറിയിച്ചു.
ബുള്ളററിൻ എഡിററർ ടി എസ് സുരേഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ “Rotereye” എന്ന ബുള്ളററിന്റെ പ്രസാധനവും പ്രസ്തുത ചടങ്ങിൽ വച്ചു് നടന്നു. സെക്രട്ടറി രമേഷ്ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.