പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം 23 ജൂൺ 2025 വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും വെള്ളാങ്ങല്ലൂർ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്കല്ലൂർ പകൽവീട്ടിൽ സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീല സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിഷ ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി മഞ്ജു ജോർജ് ആശംസകൾ അറിയിച്ചു. ഡോക്ടർ ശ്രീജ മെഡിക്കൽ ഓഫീസർ നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെകുറിച്ച് ക്ലാസ്സ് നൽകി ഡോക്ടർ ശ്രീദ യോഗാ ഇൻസ്ട്രക്ടർ മെഗാ യോഗാ പരിശീലനത്തിന് നേതൃത്വം നൽകി. തുടർന്ന് വെളളാങ്ങല്ലൂർ ആയുർവേദ ഡിസ്പെൻസറിലെയും വിവിധ ആയുഷ് യോഗാ ക്ലബ് അംഗങ്ങളുടെയും യോഗ ഡാൻസ് അവതരണവും നടത്തി. വികസന സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ ജിയോ ഡേവിസും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ജീവനക്കാരും പങ്കെടുത്ത ചടങ്ങിൽ 80 ഓളം പേർ പങ്കെടുത്തു.