Friday, July 18, 2025
25.3 C
Irinjālakuda

വയർലെസ്സ് കമ്യൂണിക്കേഷൻ ഗവേഷണ രംഗത്ത് നേട്ടവുമായി ക്രൈസ്റ്റ് കോളേജ് അദ്ധ്യാപിക

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്സ് വിഭാഗം അദ്ധ്യാപികയും ഗവേഷണ വിദ്യാർത്ഥി യുമായ സ്റ്റിജി ജോസ് നു ചെന്നൈ കാഞ്ചീപുരം , ഐഐഐടിഡിമം ിൽ വെച്ച് നടന്ന നാലാമത് ഐ ഇ ഇ ഇ വയർലെസ്സ്, ആൻ്റിന ആൻഡ് മൈക്രോവേവ് കോൺഫറൻസിൽ ബെസ്റ് പ്രസൻ്റേഷൻ അവാർഡ് ലഭിച്ചു. നാല് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വയർലെസ്സ് മൈക്രോവേവ് കമ്യൂണിക്കേഷൻ രംഗത്തെ ഭാവി സാധ്യതകളെ പറ്റി അവതരിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്. 5G നെറ്റ്‌വർക്കിൽ നിന്നും മാറി 6G,7G നെറ്റ്‌വർക്ക് തുടങ്ങി ഉയർന്ന ഫ്രീക്വൻസിയിലെ കമ്യൂണിക്കേഷൻ സാധ്യതകൾ ആണ് സ്റ്റിജി അവതരിപ്പിച്ചത്. ഐ ഇ ഇ ഇ എ പി എസ് പ്രസിഡൻ്റും ഓസ്ട്രേലിയ യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലാൻഡ് പ്രൊഫസറും ആയ ക്രിസ്റ്റഫർ ഫ്യൂമൈ ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു. വാംസ് 2025 എന്ന പേരിൽ നടത്തുന്ന ഈ സിമ്പോസിയത്തിൽ വളർന്ന് വരുന്ന ഗവേഷണ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്റ്റിജിക്ക് ലഭിച്ച ഈ അംഗീകാരത്തിൻ്റെ നിറവിൽ ആണ് ക്രൈസ്റ്റ് കോളേജ്. കോളേജിലെ ഫിസിക്സ് വിഭാഗം അധ്യാപകൻ ആയ ഡോ. അജിത്തിൻ്റെ കീഴിലാണ് സ്റ്റിജി ഗവേഷണം നടത്തുന്നത്. കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ഫാ.ജോളി ആൻഡ്രൂസ് അഭിനന്ദനങ്ങൾ അർപ്പിച്ച് സംസാരിച്ചു.

All reactions:

1313

Hot this week

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ...

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം തുടങ്ങിയ പ്രയോഗങ്ങൾ നടത്തി,

ഇരിങ്ങാലക്കുട കാരു കുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിക്കാനെന്നോണം പുലയജാതി, കറുപ്പ്നിറം...

യു. ജെ ജോസ് മാസ്റ്റർ ബെസ്റ്റ് ടീച്ചർ അവാർഡ്മിനി വർഗീസിന്

ഇരിങ്ങാലക്കുട സെയിന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപികയായ...

Topics

മദ്യലഹരിയിൽ ആക്രണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ

വലപ്പാട് : 15.07.2025 തിയ്യതി രാത്രി 10.15 മണിക്ക് തൃപ്രയാറുള്ള ബാറിൽ...
spot_img

Related Articles

Popular Categories

spot_imgspot_img