ഇരിങ്ങാലക്കുട നഗരസഭ 38-ാം വാർഡിൽ നിരവധി വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വാതിൽമാടം കോളനിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ച് നേരിൽ കര്യങ്ങൾ വിലയിരുത്തി.കോളനി നിവാസികളുമായി അദ്ദേഹം സംസാരിച്ചു. ഉടൻ നഗരസഭയും എം എൽ എയും ഇടപെട്ട് വീട്ടുകാരെ സംരക്ഷിക്കാനുള്ള കാര്യങ്ങളിലേക്ക് നീങ്ങണമെന്നും അതിന് എല്ലാ സഹായങ്ങളും ചെയ്യാൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ നേതാക്കളായ എ ആർ ശ്രീകുമാർ, കൃപേഷ് ചെമ്മണ്ട, കെ പി ഉണ്ണികൃഷ്ണൻ, ആർച്ച അനീഷ്, ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്, സന്തോഷ് ചെറാക്കുളം,ശ്യാംജി മാടത്തിങ്കൽ, രിമ പ്രകാശ്,ടി കെ ഷാജു, ജോജൻ കൊല്ലാട്ടിൽ, സൂരജ് കടുങ്ങാടൻ, സൂരജ് നമ്പ്യാങ്കാവ്, മണ്ഡലം എരിയ വാർഡ് നേതാക്കൾ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.