കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ 08.06.2025 തിയ്യതി വൈകീട്ട് 09.30 മണിയോടെ പെരിഞ്ഞനം കൊറ്റംകുളം ദേശത്ത് പനങ്ങാട്ട് വീട്ടിൽ ജിനേഷ്, 32 വയസ്സ് എന്നയാളും കൂട്ടുകാരനായ മണികണ്ഠനും കൊറ്റംകുളം തനിനാടൻ ഹോട്ടലിന് സമീപത്തുള്ള വഴിയിൽ നിൽക്കുമ്പോൾ പെരിഞ്ഞനം ചക്കരപ്പാടം ദേശത്ത് കാരനാട്ട് വീട്ടിൽ മണിയൻ എന്നു വിളിക്കുന്ന ശ്രീജിത്ത്, 50 വയസ് എന്നയാളും കൂട്ടാളികളായ പെരിഞ്ഞനം മൂത്താംപറമ്പിൽ വീട്ടിൽ, ദിൽജിത്ത്, 18 വയസ്, എന്നയാളും, ചേർന്ന് മദ്യലഹരിയിൽ ബൈക്കിൽ വന്ന് വഴിയിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ജിനേഷിനെയും കൂട്ടുകാരനായ മണികണ്ഠനെയും തടഞ്ഞ് നിർത്തുകയും അസഭ്യം പറയുകയും ഹെൽമറ്റ് കൊണ്ടും വടി കൊണ്ടും കൈ കൊണ്ടും ആക്രമിച്ച് പരിക്കേൽപിച്ച കാര്യത്തിന് ശ്രീജിത്ത് , ദിൽജിത്ത്, എന്നിവരെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
ശ്രീജിത്തിന്റെ പേരിൽ മതിലകം പോലീസ് സ്റ്റേഷനിൽ 4 അടിപിടി കേസും, വലപ്പാട് പോലീസ് സ്റ്റേഷനിൽ ലഹരി ഉപയോഗിച്ചതിന് 2 കേസും,
കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ എടുത്തതിനുള്ള 2 കേസും അടക്കം 14 കേസുകൾ ഉണ്ട്, ശ്രീജിത്ത് 1996 മുതൽ തുടർച്ചയായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളും കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ “Dossier Criminal” ഉം ആണ്
ദിൽജിത്തിന്റെ പേരിൽ 2025 ൽ കൈപമംഗലം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസുണ്ട്.
കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ ആർ, സബ്ബ് ഇൻസ്പെക്ടർ ഹരിഹരൻ.പി.വി സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഷിജു.എ.എ, ഗിരീശൻ.പി, സിവിൽ പോലീസ് ഓഫിസർമാരായ ഷിജു.പി.കെ,ശ്യാംകുമാർ.പി.എസ്, വിനികുമാർ.ബി എന്നിവരാണ് പ്രതികളെ പിടികൂടിയത്